ഒരുനല്ല ആണിന് ഒരു സ്ത്രീമാത്രമേ വേണ്ടൂ…,ഭാമ എന്താണ് ഉദ്ദേശിച്ചത്

Advertisement

ഒരുനല്ല ആണിന് ഒരു സ്ത്രീമാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം, ഭാമയുടെ വിവാഹബന്ധത്തിന് എന്തോ സംഭവിച്ചു എന്ന ആശങ്ക ആരാധകര്‍ പങ്കുവയ്ക്കുന്നതിനിടെ കുറിപ്പുമായി ഭാമ. താരം എന്നതിലുപരി ഭാമക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സുഹൃത് വലയമാണുള്ളത്.

ഭാമ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഉയരുമ്‌ബോള്‍ താരം പങ്കുവച്ച കുറിപ്പ് സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധനേടുന്നു. പുതിയ അവസ്ഥയില്‍ എരിതീയില്‍ എണ്ണഒഴിച്ച വാക്കായി അത്, പ്രശ്‌നം പങ്കാളി് മറ്റാരോടോ ഇഷ്ടം കൂടിയതാണോ എന്നുവരെ സംശയം ഉയര്‍ന്നിരിക്കയാണ്

ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കുറച്ചുനാളുകളായി ഭര്‍ത്താവ് അരുണ്‍ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നില്ല. ഇരുവരും പിണങ്ങിയോ എന്നു ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചു.

മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകള്‍ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും ഇപ്പോള്‍ ഒഴിവാക്കി. പേജില്‍ മകള്‍ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടില്‍ മുന്‍പ് ഭര്‍ത്താവിന്റെ പേര് സ്വന്തം പേരുമായി ചേര്‍ത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായില്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമില്ല. വാസുകി എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടന്‍മാരായ അബുസലിം , റിയാസ് ഖാന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല.

സംവിധായകന്‍ ലോഹിതദാസിന്റെ കണ്ടെത്തലായ ഭാമ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും അഭിനയിച്ചു. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.

Advertisement