മോഹന്‍ലാല്‍ – ശോഭന ടീം വീണ്ടും, ഒപ്പം നസീറുദ്ദീന്‍ ഷായും?

Advertisement

ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന ധാരാളം ചിത്രങ്ങള്‍ മോഹന്‍ലാലിന്റേതായി പുറത്തുവരാനുണ്ട്. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബന്‍ . ഇത് കൂടാതെ ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കുന്ന എംപുരാന്‍, പുതിയ തലമുറയിലെ സംവിധായകനായ വിവേക് എന്നിവര്‍ ഒരുക്കുന്ന ചിത്രവും മോഹന്‍ലാല്‍ ഈ വര്‍ഷം ചെയ്യുന്ന ചിത്രങ്ങളാണ്.

ഇപ്പോഴിതാ ഈ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു ചിത്രം കൂടി വന്നിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനൂപ് സത്യന്‍ ചിത്രമാണത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കാന്‍ പോകുന്ന അനൂപ് സത്യന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുകയെന്നാണ് സൂചന.


ബോളിവുഡ് താരം നസിറുദ്ദീന്‍ ഷായും മോഹന്‍ലാലിനൊപ്പം എത്തുന്ന ഈ ചിത്രത്തിലൂടെ, മലയാളത്തിലെ എവര്‍ഗ്രീന്‍ ജോഡിയായ മോഹന്‍ലാല്‍- ശോഭന ടീം വീണ്ടും ഒന്നിക്കുന്നു എന്നും സൂചനയുണ്ട്. ഇവരെ കൂടാതെ മുകേഷ്, ഷെയിന്‍ നിഗം എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി എത്തിയേക്കാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലിജോ ജോസ് പെല്ലിശേരി, ജീത്തു ജോസഫ്, പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ എന്നിവ തീര്‍ത്തതിന് ശേഷമായിരിക്കും ഈ ചിത്രത്തിനായി മോഹന്‍ലാല്‍ സമയം നീക്കിവെക്കുയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisement