മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ വിവാഹിതനായി; വിഡിയോ

Advertisement

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. ബോൾഗാട്ടി ഇവന്റ് സെന്ററില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നു.

.സഹോദരന്റെ വിവാഹച്ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത് മൃദുലയായിയിരുന്നു. മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പ്രത്യേക ഡാൻസ് പരിപാടികളും ഉണ്ടായിരുന്നു. മണിക്കുട്ടൻ, നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ അതിഥികളായി എത്തി.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. വജ്രം എന്ന സിനിമയിലൂ‍ടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം.

ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകള്‍.

Advertisement