ഭാമക്ക് എന്താണ് പറ്റിയത്,താരത്തിന്‍റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തില്‍ ആശങ്കപ്പെട്ട് ആരാധകര്‍

Advertisement

കുറച്ചു ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി വളര്‍ന്ന നടിയാണ് ഭാമ. വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം.

ജീവിതത്തിലെ സുപ്രധാന വിശേഷങ്ങളെല്ലാം ഭാമ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വിവാഹം, മകളുടെ പിറന്നാള്‍, ബിസിനസ് , ചില നിലപാടുകള്‍ അങ്ങനെയുള്ളവയിലൂടെയാണ് നടി സജീവമാകുന്നത്. എന്നാലിപ്പോള്‍ നടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഭര്‍ത്താവ് അരുണിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്.

അടുത്തിടെ ഭാമ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൊന്നും അരുണിന്റെ സാന്നിധ്യമില്ല. ദുബായ് ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ താരം എത്തിയപ്പോഴും അരുണ്‍ ഒപ്പമുണ്ടായിരുന്നില്ല. ഇതിനുപിന്നാലെയാണ് അരുണിനൊപ്പമുള്ള പഴയ ചിത്രങ്ങളും നടി പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഭാമയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്ന മകള്‍ ഗൗരിയുടെ പിറന്നാള്‍ വിഡിയോയും ഭാമയുടെയും അരുണിന്റെയും വിവാഹ വിഡിയോയുമെല്ലാം പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഭാമ ഭര്‍ത്താവില്‍ നിന്നും അകന്നു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത് എന്നാല്‍ ഇതു സംബന്ധിച്ച് താരം മറുപടിയൊന്നും നല്‍കിയിട്ടില്ല.

രണ്ടാം പിറന്നാളിന് മകള്‍ ഗൗരിയുടെ ഒരു വിഡിയോയാണ് ഭാമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതിന്റെ കമന്റ് ബോക്സില്‍ രണ്ടാം പിറന്നാള്‍ ആഘോഷമാക്കാഞ്ഞതെന്താ? എന്ന ചോദ്യത്തിന്, അടുത്ത വര്‍ഷം ഉഷാറാക്കാം എന്നായിരുന്നു ഭാമയുടെ മറുപടി. എന്നാല്‍ വിഡിയോകളിലും ചിത്രങ്ങളിലും അരുണിനെ ചോദിച്ചുള്ള കമന്റുകള്‍ക്ക് ഭാമ മറുപടി നല്‍കിയിട്ടില്ല.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 2021 മാര്‍ച്ച് 12നാണ് ഭാമയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് ഗൗരി എത്തിയത്.

Advertisement