തനിക്ക് രണ്ട് ഭാര്യമാരുണ്ട്, ആരും കേസൊന്നും കൊടുക്കാന്‍ പോകരുത് , മമ്മൂട്ടി

Advertisement

തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന പ്രസ്താവനയുമായി കാഴ്ചക്കാരെ ഞെട്ടിച്ച് മമ്മൂട്ടി. ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആരും കേസൊന്നും കൊടുക്കാന്‍ പോകരുത് എന്നുമാണ് തമാശരൂപേണ മമ്മൂട്ടി പറയുന്നത്.

”ഈ പടത്തില്‍ എനിക്ക് രണ്ട് നായികമാരാണ്. രണ്ടു പേരും എന്റെ ഭാര്യമാരായിട്ടാണ് അഭിനയിക്കുന്നത്. ആരും കേസൊന്നും കൊടുക്കാന്‍ പോവരുത്. സിനിമയിലാണ്. ഒന്ന് തമിഴ് ഭാര്യ, ഒന്ന് മലയാളം ഭാര്യ” എന്നാണ് തമാശയോടെ മമ്മൂട്ടി പറയുന്നത്.

തുടര്‍ന്ന് സിനിമയിലെ നായികമാരെ കുറിച്ചും ഷൂട്ടിംഗിനിടയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു. ഒരു നായിക ഭയങ്കര ഡാന്‍സറാണ്. ഷൂട്ടിംഗ് സമയത്ത് പനിയൊക്കെ വരും. സത്യത്തില്‍ പേടിച്ച് പനിക്കുന്നതാണ്. അവിടുത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു.
ചൂട് കൂടുതലായിരുന്നു. ഇദ്ദേഹത്തിന് പനി എപ്പോള്‍ വരുമെന്നോര്‍ത്ത് ഭയന്നാണ് തങ്ങള്‍ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്. അഭിനയിച്ച് വന്നാല്‍ പിന്നെ കുറച്ച് നേരത്തേക്ക് തളര്‍ന്ന് ക്ഷീണിച്ചൊക്കെ ഇരിക്കും. അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് തനിക്കപ്പോഴാണ് മനസിലായത് മമ്മൂട്ടി പറഞ്ഞു.

Advertisement