അയ്യോ ഇതു നമ്മുടെ ശോഭനയല്ലേ,ഓ പാട്ടും അറിയാമല്ലേ

Advertisement

ലളിത പത്മിനി രാഗിണിമാരെ മലയാള സിനിമാചരിത്രത്തിന് മറക്കാനാവില്ല, അവരുടെ രക്തബന്ധുവായി മലയാളസിനിമക്ക് ലഭിച്ച മുത്താണ് ശോഭന. ത്രി നര്‍ത്തകിമാരുടെ കുടുംബത്തില്‍നിന്നും ബാലചന്ദ്ര മേനോന്‍ സിനിമാ ലോകത്തിന് സമ്മാനിച്ച നായികയാണ് ശോഭന. ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ഇറങ്ങിവന്ന ശോഭന വളരെപ്പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒരേസമയം താരമായി തിളങ്ങി ശോഭന വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.എന്നാല്‍ നര്‍ത്തകി എന്നതാരത്തിളക്കത്തിന് അല്‍പ്പവും മങ്ങലില്ല താനും. നാട്ടു സൗന്ദര്യം തികഞ്ഞുനിന്ന 90കളിലെ ശോഭനയുടെ ലുക്ക് ആരാധകര്‍ക്ക് ഇന്നും ഹരമാണ്. തുടക്ക കാലങ്ങളിലെ ശോഭനയെ നെഞ്ചിലേറ്റി നടക്കുന്ന ആരാധകര്‍ ഇന്നും ഉണ്ട്. അടുത്തിടെ, പഴയ കാല ശോഭനയുടെ അതേ രൂപ സാദൃശ്യമുള്ള ഒരു യുവതി സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റി.

ശോഭനയുമായി രൂപസാദൃശ്യമുള്ള ഒരു യുവതിയുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി അമ്ബരപ്പിക്കുന്നത്. ശോഭനയുടെ ആദ്യകാല പഴയകാല ലുക്കാണ് വീഡിയോയില്‍ ശിവശ്രീ സ്‌കന്ദയ്ക്ക്.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

നടിയുമായുള്ള ശിവശ്രീയുടെ സാദൃശ്യം നിരവധി ആളുകള്‍ ഇതിനോടകം തന്നെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. ഗായികയായ ശിവശ്രീ തമിഴ്നാട് സ്വദേശിയാണ്. ഗായികയ്ക്ക് പുറമെ ശിവശ്രീ നല്ല ഒരു നര്‍ത്തകി കൂടിയാണ്.

Advertisement