ശ്രീനിവാസനൊപ്പം പ്രാതൽ; ചിത്രം പങ്കുവച്ച് എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ

Advertisement

നടൻ‌ ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായകൻ എ.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒരുമിച്ചു പ്രാതൽ കഴിക്കവെ എടുത്ത ചിത്രമാണിതെന്നു ലേഖ ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയുമുണ്ട് ചിത്രത്തിൽ.

ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. നിരവധി പേർ പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നുണ്ട്. പലരും ചിത്രം ഷെയർ ചെയ്യുകയുമുണ്ടായി.

രോഗബാധിതനായി ഏറെക്കാലം ആശുപത്രിയിലായിരുന്നു ശ്രീനിവാസൻ. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം സിനിമാ രംഗത്ത് സജീവമാകുകയാണിപ്പോൾ. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്. അടുത്തിടെ പൊതുപരിപാടികളിൽ പങ്കെടുക്കാനും ശ്രീനിവാസൻ എത്തിയിരുന്നു.

Advertisement