ഞങ്ങൾ വിവാഹിതരാകുന്നു: ലിപ്‌ലോക്ക് വിഡിയോ പങ്കുവച്ച് പവിത്ര ലോകേഷും നടൻ നരേഷും

നടി പവിത്ര ലോകേഷും നടൻ വി.കെ. നരേഷും വിവാഹിതരാകുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് 2023ൽ തങ്ങൾ വിവാഹിതരാകുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്. വിവാഹപ്രഖ്യാപനത്തോടൊപ്പം പവിത്രയ്ക്ക് സ്നേഹചുംബനം നൽകുന്ന നരേഷിനെയും വിഡിയോയിൽ കാണാം.

62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ ചില വിവാദ വാർത്തകളും കഴിഞ്ഞ വർഷം പൊട്ടിപുറപ്പെട്ടിരുന്നു.

Advertisement