കൊടുംകുറ്റകൃത്യങ്ങൾക്കെതിരെയുള്ള ജാഗ്രത മുന്നറിയിപ്പുമായി ഇവൻ അഗ്നി പൂർത്തിയായി

Advertisement

അവയവത്തട്ടിപ്പിന് ഇരയാകേണ്ടി വരുന്ന ഒരു കുടുംബത്തിന്റെ യും തുടർന്ന് അവർ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും പിന്നീടുള്ള സമൂഹത്തിന്റെ പ്രതികരണവും പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രമാണ് ” ഇവൻ അഗ്നി “. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

തിരുവനന്തപുരം കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. നേരത്തെ ചിത്രത്തിന്റെ പൂജാചടങ്ങ് ദൂരദർശൻ റിട്ടേയർഡ് അസിസ്റ്റന്റ് ഡയറക്ടറും ദേശീയ പുരസ്ക്കാര ജേതാവുമായ കെ.ടി. ശിവാനന്ദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത് നിർമ്മാതാവും നടനുമായ കെ പി സത്യകുമാർ ആണ്. ചിത്രത്തിൽ അഗ്നിപ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠവും സുനിത എന്ന കേന്ദ്ര കഥാപാത്രത്തെ ചലച്ചിത്ര , സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ഒപ്പം ആനി വർഗ്ഗീസ്, റസിയ. ബി, രഘുനാഥ് ടി സി, കെ പി സത്യകുമാർ , വിപിൻരാജ് ആർ എസ് , ഷിൻസൺ കളപ്പുരയിൽ,

ഹുസൈൻ കേച്ചേരി, രാജീവ് പിഷാരടി, ശരത് ഗുരുവായൂർ , സന്നിധ കുര്യൻ, ഷേർലി ലോബൽ , മാസ്റ്റർ അഖിൽ, ബേബി അർച്ചിത , ഗോപിക മനു, ജോഷിന എം തരകൻ, സുമി സനൽ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ചിത്രരേഖ പ്രൊഡക്ഷൻസ്, സംവിധാനം – പ്രേമദാസ് ഇരുവള്ളൂർ, നിർമ്മാണം – കെ പി സത്യകുമാർ , ശാന്തകുമാർ കടുകംവെള്ളി, രഘുനാഥ് ടി സി, ഷീന ശാന്തകുമാർ , തിരക്കഥ – വിപിനേഷ് കോഴിക്കോട്, സംഭാഷണം , സഹസംവിധാനം – ബിജു പുന്നുക്കാവ്, ഛായാഗ്രഹണം – എസ് എൽ സമ്പന്നൻ , എഡിറ്റിംഗ് – അവിനാഷ് ലെൻസ്ഫോക്കസ് , പ്രോജക്ട് ഡിസൈനർ – വിജി എം, പ്രൊഡക്ഷൻ കൺട്രോളേഴ്സ് – ആന്റണി ഏലൂർ, ജിനു ഫാബ്സ് , ചമയം – രൂപേഷ് ഗിരി, റഫിൽ രഞ്ജിത്ത്, ആദം ജാക്ക് , സംവിധാന സഹായികൾ – ശശി ഗുരുവായൂർ , അംബിക റൂബി, ലീഗൽ അഡ്വൈസർ – അഡ്വ. ബിജു ഏരൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ

Advertisement