ഏറെക്കാലത്തിന് ശേഷം ദിലീപും കാവ്യയും ഒരു പൊതുവേദിയിൽ

Advertisement

നിർമാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യ മാധവനും. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരെയും പൊതുചടങ്ങില്‍ ഒന്നിച്ചുകാണുന്നത്.

സജി നന്ത്യാട്ടിന്റെ മകന്‍ ജിമ്മിയുടെ വിവാഹത്തിനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. സാറയാണ് ജിമ്മിയുടെ വധു.

ഉണ്ണി മുകുന്ദൻ, വിജയ് ബാബു, ദിലീപിന്റെ അനുജനും സംവിധായകനുമായ അനൂപ് പദ്മനാഭൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ വിജയ് ബാബു, ലിസ്റ്റിൻ സ്റ്റീഫന്‍‍‍, ആല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിൻ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. നിത്യ മാമനാണ് പള്ളിയിലെ ഗായകസംഘത്തിന് നേതൃത്വം കൊടുത്തത്.

Advertisement