ക്രിസ്മസ് വിപണിയിൽ സ്റ്റാറായി വൈൻ, ലിറ്ററിന് വില 200 മുതൽ

കൊല്ലം∙ ക്രിസ്മസ് എത്തിയാൽ മാത്രം ബേക്കറിയിൽ വിരുന്നു വരുന്ന വൈനിന് ആവശ്യക്കാരേറെ. ഡിസംബർ മുതൽ ജനുവരി വരെ മാത്രമാണു വൈൻ വിൽപന തകൃതിയായി നടക്കുന്നതെന്നു ബേക്കറി ഉടമകൾ പറയുന്നു. മാസം 500 വൈൻ എങ്കിലും ഒരു ബേക്കറിയിൽ മാത്രം വിൽപനയുണ്ട്.

റെഡ് വൈൻ, ആപ്പിൾ, വൈറ്റ് ഗ്രേപ്പ് എന്നിവയ്ക്കാണ് ആവശ്യക്കാർ. ആൽക്കഹോളിന്റെ അംശമില്ലാതെ വീടുകളിൽ നിർമിക്കുന്ന ഹോം മേയ്ഡ് വൈൻ ചോദിച്ചാണ് ആളുകളെത്തുന്നത്. 200 മുതൽ 400 വരെയാണ് ഒരു ലീറ്ററിന്റെ വില. ചൂടത്തു വെച്ചില്ലെങ്കിൽ മൂന്ന് വർഷം വരെ ഇരിക്കും എന്നാണു വാക്ക്. ന്യൂ ഇയർ കഴിഞ്ഞാൽ ബേക്കറികളിൽ നിന്ന് ഔട്ടാകുന്ന വൈനാണ് ഈയാഴ്ച ക്രിസ്മസ് വിപണിയിലെ മിന്നും താരം.

Advertisement