തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യർ രംഗത്ത്

കൊച്ചി: തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളോട് പ്രതികരിച്ച് മഞ്ജു വാര്യർ രംഗത്ത്. തുനിവ് എന്ന ചിത്രത്തിൽ മഞ്ജു പാടിയ ഭാഗം ഗാനത്തിൽ കേൾക്കാൻ സാധിക്കാത്തതിനെ തുടർന്ന് നിരവധി ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ.

തമിഴകത്തും മലയാളത്തിലും ഒരുപോലെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിൽ തല അജിത്താണ് നായകൻ. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പിന്നാലെ രൂക്ഷമായ പരിഹാസമാണ് നദിക്കു നേരിടേണ്ടി വന്നത്. തുനിവ് സിനിമയിൽ ഗാനം ആലപിച്ചവരിൽ ഒരാളായ മഞ്ജു വാര്യരാണ് ഇതിനു കാരണം.

ഗാനരചയിതാവ് വൈശാഖ്, സം​ഗീത സംവിധായകൻ ജിബ്രാൻ എന്നിവർക്കൊപ്പമാണ് മഞ്ജുവാര്യർ ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.മഞ്ജുവാര്യർ ​ഗാനം ആലപിക്കുന്നതായുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്നുള്ള രം​ഗവും കഴിഞ്ഞദിവസം പുറത്തുവന്ന ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാ​ഗത്ത് മഞ്ജുവിന്റെ ശബ്ദത്തിന് പകരം മറ്റ് രണ്ടുപേരുടെ ശബ്ദമാണ് കേൾക്കുന്നത്.
മൂന്ന് ​ഗായകരിൽ മഞ്ജുവാര്യരുടെ ശബ്ദം എവിടെ പോയെന്നാണ് ​ഗാനത്തെ വിമർശിക്കുന്നവർ ചോദിക്കുന്നത്. നേരത്തെ തുണിവിന് വേണ്ടി ​ഗാനം റെക്കോർഡ് ചെയ്തതായി മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഉൾപ്പെടുത്തിയുള്ള ട്രോളുകളും സാമൂഹിക മധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലുള്ള പരിഹാസം കൂടിയപ്പോൾ വിശദീകരണവുമായി മഞ്ജുവാര്യർ തന്നെ രം​ഗത്തെത്തി. തുണിവിലെ കാസേ താൻ കടവുളടാ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തെത്തിക്കഴിഞ്ഞിരിക്കുന്നു. ​ഗാനത്തിൽ എന്റെ ശബ്ദം എവിടെയെന്ന് ആശങ്കപ്പെട്ടിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരുതരത്തിലുള്ള ആകുലതകളും വേണ്ട. അത് വീഡിയോ പതിപ്പിനായി റെക്കോർഡ് ചെയ്തതായിരുന്നു. എല്ലാ ട്രോളുകളും ആസ്വദിച്ചു. സ്നേഹം എന്ന് അവർ ട്വീറ്റ് ചെയ്തു.

Advertisement