മുഖംമൂടിയാലെന്താ,മമ്മൂക്ക ആസിഫിന് നല്‍കിയ സമ്മാനത്തിന്‍റെ വില അറിയുമോ

റോഷാക്ക്’ സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫിന് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആസിഫിനായി ഒരു റോളക്‌സ് വാച്ചാണ് മമ്മൂട്ടി സമ്മാനിച്ചിരിക്കുന്നത്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്.
മമ്മൂട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് ആസിഫ് നന്ദി അറിയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ, സുല്‍ഫത്ത് എന്നിവരും റോഷാക്ക് വിജയാഘോഷത്തിനായി എത്തിയിരുന്നു.

റോഷാക്ക് വിജയാഘോഷ വേദിയിലെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. നേരത്തേ, റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ആസിഫ് അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം” എന്നാണ് മമ്മൂട്ടി ആസിഫ് അലിയെ പ്രശംസിച്ച് പറഞ്ഞത്.

സമൂഹമാധ്യമങ്ങളിലൂടെ വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് അലി പങ്കുവച്ചിരുന്നു. ഇതോടെ വാച്ചിന്റെമോഡലിനെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെയായി ആരാധകരുടെ ചര്‍ച്ച.
റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെര്‍ മോഡലില്‍ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 43 എംഎം ഓട്ടോമാറ്റിക് വാച്ച് കൂടിയായ ഇത് പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്.വാച്ചിന്റെ ഓണ്‍ലൈന്‍ വില പത്ത് ലക്ഷത്തിനടുത്തും മാര്‍ക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്….

Advertisement