ഭാരതസർക്കസ് നാളെ തിയേറ്ററിൽ

Advertisement

കൊച്ചി: ഷൈൻ ടോം ചാക്കോ, ബിനു പപ്പു സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ബേസ്ഡ് വേ എന്റെർറ്റൈന്മെന്റന്റെ ബാനറിൽ അനൂജ് ഷാജി നിർമിച്ച സോഹൻ സിനുലാലു സംവിധാനം ചെയ്യുന്ന ‘ഭാരത് സർക്കസ്’ ഡിസംബർ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു . അധികാരവും ദളിത് രാഷ്ട്രിയവും ഇതിവൃത്തമാക്കിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് മുന്നോട്ടു വെക്കുന്നത്‌ .

തല്ലുമാല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നടന്മാരായ ബിനു പപ്പു, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഭാരത സർക്കസ്. ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ചതു. രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുഹാദ് വെമ്പായമാണ് . സുധീർ കരമന , ജാഫർ ഇടുക്കി , പ്രജോത് കലാഭവൻ, പാഷാണം ഷാജി എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു .ബിനു കുരിയൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്തത് ബിജിബാൽ ആണ്

Advertisement