അമ്മയെ നോക്കാന്‍ ആശുപത്രിയില്‍ തങ്ങിയ മോഹന്‍ലാല്‍, ബാലയുടെ കമന്‍റ്

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ബാല. മലയാളത്തില്‍ നിരന്തരം സിനിമ ചെയ്യുന്ന താരമൊന്നുമല്ല വല്ലപ്പോഴുമാണ് ബാല സിനിമകള്‍ ചെയ്യുന്നത്. തമിഴില്‍ നിന്നും മലയാളത്തില്‍ എത്തിയ നടനാണെങ്കിലും തമിഴിനേക്കാളും ആരാധകര്‍ ബാലയ്ക്ക് കേരളത്തിലാണുള്ളത്. അതിനുകാരണം അഭിനേതാവ് എന്നതിനേക്കാള്‍ ബാലയിലെ മനുഷ്യസ്‌നേഹിയെ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതിനാലാണ്. തന്റെ സമ്പാദ്യത്തില്‍ നല്ലൊരു തുക പാവങ്ങളുടേയും നിര്‍ധനരുടേയും ചികിത്സയ്ക്കും പഠനത്തിനും മറ്റുമായി ബാല നിരന്തരം നല്‍കാറുണ്ട്.

ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിക്കുന്ന പുതിയ സിനിമ. ഉണ്ണി മുകുന്ദന്‍ നായകനായി വേഷം ചെയ്ത സിനിമയില്‍ ബാലയ്ക്ക് പുറമെ നിരവധി താരങ്ങള്‍ പ്രധാന വേഷം ചെയ്തിരുന്നു. അനീഷ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത്. അടുത്തിടെയാണ് കുറച്ച് നാളുകളായി അകന്ന് കഴിയുകയായിരുന്ന ബാലയുടെ ഭാര്യ എലിസബത്ത് തിരിച്ചുവന്നത്. അത് സംബന്ധിച്ച ബാലയുടെ പ്രതികരണവും ആരാധകര്‍ഏറ്റെടുത്തു.ബാല ഷെഫീക്കിന്റെ സന്തോഷം തിയേറ്ററില്‍ കാണാനെത്തിയത് ഭാര്യക്കൊപ്പമാണ്.

സിനിമയില്‍ തമിഴനായ മുസ്ലീം യുവാവായിട്ടാണ് ബാല അഭിനയിച്ചിരിക്കുന്നത്. ബാല ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും ഷെഫീക്കിന്റെ സന്തോഷത്തിലാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് ബാല.

ഡോക്ടറായ എലിസബത്തിനൊ അഭിമുഖങ്ങളിലെ സ്ഥിര സാന്നിധ്യമായ ബാല അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

തനിക്ക് എന്തുകൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടനെ ഇത്രയേറെ ഇഷ്ടമെന്നാണ് വീഡിയോയില്‍ ബാല പറയുന്നത്.

ഏത് അഭിമുഖത്തിലും മോഹന്‍ലാലിനെ കുറിച്ച് ചോദ്യം വന്നാല്‍ വാതോരാതെ ബാല സംസാരിക്കും. പുലിമുരുകന്‍ അടക്കമുള്ള സിനിമകളില്‍ മോഹന്‍ലാലിനൊപ്പം ബാല അഭിനയിച്ചിട്ടുണ്ട്. താന്‍ പല കാര്യങ്ങളിലും മോഹന്‍ലാലിനെയാണ് അനുകരിക്കാറെന്നും മുമ്പ് ബാല പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ പങ്കുവെക്കാമോയെന്ന് ചോദിച്ചപ്പോഴാണ് താന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ള മോഹന്‍ലാലിന്റെ ഒരു സ്വഭാവത്തെ കുറിച്ച് ബാല വെളിപ്പെടുത്തിയത്. ‘മോഹന്‍ലാല്‍ സാറിനോട് എനിക്ക് ഇത്രത്തോളം ഇഷ്ടം തോന്നാന്‍ ഒരു കാരണമുണ്ട്.’

വളരെ ബിസിയായിട്ടുള്ള നടനാണ് മോഹന്‍ലാല്‍ സാര്‍. പക്ഷെ 90 വയസുള്ള അമ്മയ്ക്ക് വയ്യാതെയായപ്പോള്‍ എല്ലാ ഷൂട്ടിങും കാന്‍സല്‍ ചെയ്ത് ഒരു മകനായി അമ്മയെ നോക്കാന്‍ ഹോസ്പിറ്റലില്‍ അദ്ദേഹം നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’

‘അദ്ദേഹം കാണിച്ച ആ സ്‌നേഹമാണ് മോഹന്‍ലാല്‍ സാറിനോട് എനിക്ക് ബ?ഹുമാനവും സ്‌നേഹവും തോന്നാന്‍ കാരണം’ ബാല പറഞ്ഞു. ഇപ്പോള്‍ അമ്മ മാത്രമാണ് മോഹന്‍ലാലിനുള്ളത്. ചേട്ടനേയും അച്ഛനേയും മോഹന്‍ലാലിന് നേരത്തെ നഷ്ടപ്പെട്ടതാണ്.

ഷൂട്ടിങിനിടയിലും സമയം കണ്ടെത്തി അമ്മയ്‌ക്കൊപ്പം വന്ന് നില്‍ക്കാന്‍ മോഹന്‍ലാല്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വര്‍ധക്യ സഹജമായ അവശതകള്‍ മൂലം വിശ്രമത്തിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി.
അമ്മയോട് വല്ലാത്ത അടുപ്പവും ഹൃദയ ബന്ധവും കാത്തുസൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. അതിനാല്‍തന്നെ ബാലയുടെ കമന്റ് മാതാപിതാക്കളെ സ്‌നേഹിക്കാന്‍ സമയമില്ലാത്ത മക്കള്‍ക്ക് നല്ല ഓര്‍മ്മപ്പെടുത്തലാണ്.

Advertisement

1 COMMENT

Comments are closed.