പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു

മണിരത്‌നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററില്‍ അറിയിച്ചു.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ 1 സെപ്തംബര്‍ 30നായിരുന്നു പുറത്തിറങ്ങിയത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി, ലാല്‍, പ്രകാശ് രാജ് ,റഹ്‌മാന്‍ തുടങ്ങി നീണ്ട താരനിര അണിനിരന്നു.

സംഗീതം എ.ആര്‍. റഹ്‌മാനും ഛായാഗ്രഹണം രവി വര്‍മനും നിര്‍വഹിക്കുന്നു. ഇളങ്കോ കുമാരവേലാണ് തിരക്കഥ.മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Advertisement