മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയിലേക്ക്

നടി മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയിൽ അഭിനയിക്കുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ രചനയും നിർമാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ. മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

ഏഴ് കഥകൾ ഉൾപ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തിൽ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങൾ സിനിമയുടെ ലൊക്കേഷനാകും. സഹകരണത്തിൻറെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാർ പറയുന്നു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്.

മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലൻ, സാസ്‌കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ. അന്തോണി, ജെയിംസ് ലെറ്റർ, സിദ്ധാർഥൻ, കാതറിൻ, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിൾ മാത്സൺ, കലാ സംവിധാനം ലിൻസൺ റാഫേൽ, എഡിറ്റിങ് നീൽ റേഡ് ഔട്ട്, സൗണ്ട് ഡിസൈനർ ടി. ലാസർ, പിആർഒ മഞ്ജു ഗോപിനാഥ്.

Advertisement