‘തല്ലുമാല’ മേക്കിങ് വീഡിയോ പുറത്ത്, ശ്വാസം അടക്കിപ്പിടിച്ച് കണ്ട് പ്രേക്ഷകര്‍

ടോവിനോ തോമസ് നായകനായി എത്തിയ പുതിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയറ്ററിലെ വിജയത്തിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും എത്തിയിരുന്നു. ഒടിടിയിലും ചിത്രം മികച്ച പ്രതികരണം നേടുകയാണ്.
ഒടിടിയില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തിനെ കുറിച്ചുള്ള പ്രശംസകളാണ്. ഒടിടിയില്‍ ചിത്രം മൊഴിമാറ്റി തെലുങ്കിലും തമിഴിലുമൊക്കെ പുറത്തിറങ്ങിയതോടെ അന്യഭാഷ പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടയില്‍ ഇപ്പോഴിതാ സിനിമയിലെ ഏറ്റവും വലിയ സ്റ്റണ്ട് രംഗങ്ങളിലൊന്നായ തിയറ്ററിനുള്ളില്‍ വച്ചുള്ള ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമ തീയറ്ററില്‍ എത്തിയപ്പോള്‍ മുതല്‍ ചര്‍ച്ചയായ സംഘട്ടന രംഗമായിരുന്നു ഇത്. ഈ സംഘട്ടനത്തിന്റെ മേക്കിങ് വീഡിയോ ആണ് എത്തിയിരിക്കുന്നത്.

Advertisement