‘കാപ്പ’ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി

കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
സിനിമയുടെ സെറ്റില്‍ വച്ച് നടന്ന അപര്‍ണ ബാലമുരളിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. കേക്ക് മുറിച്ചാണ് അപര്‍ണ സെറ്റിലുള്ളവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. ഷാജി കൈലാസ്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ദിലീഷ് നായര്‍, ജി ആര്‍ ഇന്ദുഗോപന്‍, നിര്‍മാതാവ് ടോള്‍വിന്‍ കുര്യാക്കോസ് തുടങ്ങിയ അണിയറക്കാര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ചിത്രത്തില്‍ ആസിഫ് അലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Advertisement