സഹപ്രവര്‍ത്തകയുടെ വിവാഹം ആഘോഷമാക്കി കരിക്ക് ടീം

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി ശ്രുതി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത കരിക്ക് ടീമിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ശ്രുതിയുടെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.


സംവിധായകന്‍ സംഗീതും നടി ശ്രുതി സുരേഷും ഇന്നലെയാണ് വിവാഹിതരായത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയവിവാഹമാണ്. സംഗീതിന്റെ സംവിധാന അരങ്ങേറ്റ ചിത്രം പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു.

Advertisement