ചലച്ചിത്ര നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകന്‍. ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരില്‍ അമ്പലം പണിത കാര്യം വെളിപ്പെടുത്തിയത്.
തമിഴ് ആരാധകനാണ് താരത്തിന്റെ പേരില്‍ ക്ഷേത്രം പണിതത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കും. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.