ഹരികൃഷ്ണന്‍സിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. മാത്രമല്ല മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.


1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നാണ്. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഫാസില്‍ തന്നെ കഥയും തിരക്കഥയും നിര്‍വ്വഹിച്ച ഹരികൃഷ്ണന്‍സ് രണ്ട് താരരാജാക്കന്മാര്‍ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു.