വിഘ്‍നേശ് ശിവനും നയൻതാരയും മധുവിധു ആഘോഷത്തിന് ബാഴ്സലോണയിൽ

ബാഴ്സ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാര ദമ്പതിമാരായ വിഘ്‍നേശ് ശിവനും നയൻതാരയും ബാഴ്സലോണയിൽ. വലിയ ആഘോഷത്തോടെയാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഇപ്പോൾ ഇരുവരും ബാഴ്സലോണയിൽ അവധിയാഘോഷിക്കുകയാണ് . ബാഴ്സലോണയിൽ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന പേരിൽ വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വീഡിയോ ഡോക്യുമെൻററി നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

ഇരുവരുടെയും വിവാഹം മാത്രമല്ല, മറിച്ച്‌ വിവാഹത്തിലേക്ക് എത്തിച്ച അവർക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേർന്നതാവും ഡോക്യുമെൻററി. വിഘ്നേശിൻറെയും നയൻതാരയുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ഡോക്യുമെൻററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വാസുദേവ് മേനോൻ ആണ്.