ഓഗസ്റ്റ് 11ന് കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് മാത്രം ചിത്രം 25 കോടി നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ നിര്‍മാതാവായ സന്തോഷ്. ടി. കുരുവിളയാണ് ബോക്‌സ് ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്.


ചിത്രത്തില്‍ കോഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് നായിക. ബേസില്‍ ജോസഫ്, ഉണ്ണി മായ, പി പി കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.