കമ്മാര സംഭവത്തിന് ശേഷം സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്’…ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ഹോം സിനിമയ്ക്കു ശേഷം വിജയ് ബാബുവിന്റെ നിര്‍മാണത്തില്‍ റിലീസിനൊരുങ്ങുന്ന ചിത്രം തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിനുണ്ട്. പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി, ഷാജു, മാമുക്കോയ, ലുക്മാന്‍ അവറാന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കും.