7 വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ പുതിയ സിനിമയുമായി എത്തുകയാണ്. പ്രിത്വിരാജ് നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗോള്‍ഡ് എന്ന സിനിമയാണ് അല്‍ഫോന്‍സ് പുത്രന്റേതായി എത്തുന്ന പുതിയ ചിത്രം.
സിനിമ സെപ്റ്റംബര്‍ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഇപ്പോഴിതാ സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്.
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമ പോലെ തന്നെ ഗോള്‍ഡിനും ട്രൈലര്‍ ഉണ്ടാകില്ല എന്ന സൂചനയാണ് എത്തുന്നത്. പകരം ഒരു ഗാനം ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സൂചനകള്‍. പ്രേമം സിനിമയ്ക്കും ട്രൈലെര്‍ ഉണ്ടായിരുന്നില്ല. ഒരു ഗാനം ആയിരുന്നു റിലീസ് ചെയ്തത്. പ്രേമത്തിന്റെ സാമ്യതയുമായി എത്തുന്ന ഗോള്‍ഡും പ്രേമം പോലെ സൂപ്പര്‍ ഹിറ്റ് ആയിരിക്കും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.