കൊച്ചി: കഴിഞ്ഞ മാസം ആദ്യമാണ് കൊച്ചി കുണ്ടന്നൂരിൽ മോഹൻലാൽ പുതിയ ലക്ഷ്വറി​ ഫ്ളാറ്റ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച മോഹൻലാലിന്റെ പുതിയ ഫ്ളാറ്റിലേക്ക് രണ്ട് അതിഥികളെത്തി, നടൻ പൃഥ്വിരാജും നിർമാതാവും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയയും. മോഹൻലാലിന്റെ പുതിയ ഫ്ളാറ്റിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.

മോഹൻലാലിന്റെ ഫ്ളാറ്റിന്റെ എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറിൽ കയറി പോസ് ചെയ്യാനും പൃഥ്വിയും സുപ്രിയയും മറന്നില്ല. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ‘2255’ എന്ന നമ്പറാണ് ഈ സ്കൂട്ടറിനു നൽകിയിരിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറാണിത്.

9000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള മോഹൻലാലിന്റെ ഡ്യൂപ്ലക്സ് ഫ്ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.

ലൂസിഫർ എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതുമുതൽ ഇങ്ങോട്ട് അടുത്ത സലൂസിഫർ എന്ന ചിത്രത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതുമുതൽ ഇങ്ങോട്ട് അടുത്ത സൌഹൃദമാണ് മോഹൻലാൽ-പൃഥ്വി കുടുംബങ്ങൾ തമ്മിലുള്ളത്.

പുതിയ ചിത്രത്തെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യാനായിരുന്നു പൃഥ്വിയുടെ ഇന്നലത്തെ സന്ദർശനം. ജനഗണമനയുടെ സക്സസ് പാർട്ടിയിൽ നിന്നുമാണ് പൃഥ്വി മോഹൻലാലിന്റെ വീട്ടിലേക്കെത്തിയത്. മോഹൻലാലുമായുള്ള മീറ്റിംഗിനെ കുറിച്ച് ജനഗണമനയുടെ സക്സസ് പാർട്ടി വേദിയിൽ വച്ച് പൃഥ്വി പറഞ്ഞിരുന്നു.