‘ഞാനിപ്പോള്‍ ജയിലിലാണ്… ഇവിടെ ഫ്രീ വൈഫൈ ആണ്… നിങ്ങളും ഇങ്ങോട്ട് വരൂ’ എന്ന് ഉണ്ണിമുകുന്ദന്‍

ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളന് നല്‍കിയ കിടിലന്‍ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടികിടോക് വീഡിയോകളിലൂടെ വൈറല്‍ താരമായ വിനീത് ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്നു. ഇയാളെ കാണാന്‍ ഉണ്ണി മുകുന്ദനെപ്പോലെയാണെന്ന് പറഞ്ഞ് നിരവധി ട്രോളുകളും വന്നിരുന്നു. ഇത് വൈറലായതിനു പിന്നാലെയാണ് ട്രോളര്‍മാരില്‍ ഒരാള്‍ താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്. ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു എന്നായിരുന്നു കമന്റ്.
ട്രോളന്റെ ചോദ്യത്തിന് താരം രസകരമായ മറുപടി നല്‍കി താരം വായടപ്പിക്കുകയായിരുന്നു. ‘ഞാനിപ്പോള്‍ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്. നിങ്ങളും ഇങ്ങോട്ട് വരൂ’, എന്നാണ് താരം കുറിച്ചത്. എന്തായാലും താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ കയ്യടിക്കുകയാണ്. നിരവധി പേരാണ് ഉണ്ണിമുകുന്ദന്റെ മറുപടിയില്‍ പ്രശംസ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Advertisement