നടന്മാരായ സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനുമൊപ്പം ഡാന്‍സ് കളിക്കുന്ന നിരഞ്ജനയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നു. ‘ഞങ്ങള്‍ റീല്‍ വീഡിയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ നിരഞ്ജന പങ്കുവച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. അഭിനയത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകി എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നിരഞ്ജന അനൂപ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഡാന്‍സ് വിഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.


സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് മൂവരും ചേര്‍ന്ന് വീഡിയോ എടുത്തിരിക്കുന്നത്. ട്രെന്‍ഡിങ് ആയ ‘കച്ചാ ബദം’ പാട്ടിനൊപ്പമാണ് താരങ്ങളുടെ ഡാന്‍സ്. ഷൂട്ട് ബ്രേക്ക്, ലൊക്കേഷന്‍ മാഡ്‌നസ് എന്നീ ഹാഷ്ടാഗിനൊപ്പമാണ് വീഡിയോ. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. പാവം തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കണോ എന്നതുള്‍പ്പെടെയുള്ള കമന്റുകളുമുണ്ട്.
നിരഞ്ജന മുന്‍പും തന്റെ ഡാന്‍സ് വിഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. റംസാനുമായുള്ള ഡാന്‍സ് വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ലോഹം, പുത്തന്‍ പണം, ബി.ടെക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് നിരഞ്ജന അനൂപ്.