രണ്‍വീറിന്റെ നഗ്ന ഫോട്ടോ ചിത്രീകരണം; പ്രതികരണവുമായി ഭാര്യ ദീപിക പദുക്കോണ്‍

രണ്‍വീറിന്റെ നഗ്ന ഫോട്ടോ ചിത്രീകരണം; പ്രതികരണവുമായി ഭാര്യ ദീപിക പദുക്കോണ്‍
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമായിരുന്നു രണ്‍വീര്‍ സിങിന്റെ നഗ്ന ചിത്രങ്ങള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മാസികയ്ക്ക് വേണ്ടിയാണ് താരം വസ്ത്രമഴിച്ചത്.

രണ്‍വീറിന്റെ നഗ്ന ചിത്രങ്ങള്‍ ഏറെ വൈറലാകുകയും വലിയ വിവദങ്ങള്‍ ക്ഷിച്ച് വരുത്തുകയും ചെയ്തിരുന്നു. നെറ്റിസണ്‍സ് പലരും രണ്‍വീറിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ചിലരാകട്ടെ ഇതിനെ നഖശിഖാന്തം എതിര്‍ത്തു. ചിലര്‍ രണ്‍വീറിനെതിരെ കേസ് കൊടുക്കുക പോലും ചെയ്തു.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ ഈ ചെയ്തിയോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യയും താരവുമായ ദീപിക പദുക്കോണ്‍. ഇന്റര്‍നെറ്റില്‍ പ്രചരിക്കും മുമ്പ് തന്നെ ഭര്‍ത്താവിന്റെ ചൂടന്‍ ചിത്രങ്ങള്‍ ദീപിക കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഭര്‍ത്താവിന് വേണ്ട പിന്തുണ നല്‍കുകയാണ് താരം. ഭര്‍ത്താവ് അല്‍പ്പം വ്യത്യസ്തമായി ചെയ്ത ഈ കാര്യത്തില്‍ യാതൊരു പന്തികേടും താരത്തിന് തോന്നിയിട്ടില്ലെന്നും അവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വളരെ ആസൂത്രിതമായി തന്നെ ആണ് രണ്‍വീറിന്റെ ഈ ചിത്രങ്ങള്‍ എടുത്തത്.

Advertisement