ഇതൊന്ന് പരീക്ഷിച്ചു നോക്കൂ; സ്ലിം ലുക്ക് നേടാം

Advertisement

തടി കുറക്കാനായി വ്യായാമം ചെയ്യുന്നവരാണ്​ കൂടുതലും. പക്ഷേ, പലപ്പോഴും ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ മാത്രം പതിവിലും തടി കൂടിയത്​ പോലെ നമുക്ക് തോന്നുന്നുവെങ്കിൽ ചില പൊടികൈകൾ ഒന്ന് ട്രൈ ചെയ്ത്​ നോക്കിയാലോ. അത്യാവശ്യം തടി ഉള്ളവര്‍ വസ്ത്രങ്ങളില്‍ വിവിധ തരം പാറ്റേണുകള്‍ ഉള്ളവ തിരഞ്ഞെടുക്കാതിരിക്കുക.

ഏത് വസ്ത്രം തിരഞ്ഞെടുത്താലും അതില്‍ ഹോറിസോണ്ടലായി പാറ്റേണുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. ഓവർ ലൂസ് വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശരീരം അധികം തടിയുള്ളതായി തോന്നിക്കും. അതുകൊണ്ടു തന്നെ നമ്മുടെ സൈസിനനുസരിച്ചുള്ള വസ്ത്രം മാത്രം തിരഞ്ഞെടുക്കുക.

Advertisement