തിരുവാതിര നാളിൽ ഈ മന്ത്രങ്ങൾ ജപിച്ചോളൂ, സർവസൗഭാഗ്യം ഫലം

‘ഭഗവാന്റെ തിരുനാളല്ലോ ധനുമാസത്തിൽ തിരുവാതിര’ എന്ന വരികളാൽ ആരംഭിക്കുന്ന തിരുവാതിര ശീലുകൾ ഉയരുന്ന നാളുകൾ. ഈ വർഷത്തെ തിരുവാതിര വ്രതം വെള്ളിയാഴ്ചയും പൗർണമിയും ചേർന്ന് വരുന്ന ദിനമായതിനാൽ അന്നേദിവസം അനുഷ്ഠിക്കുന്ന കർമ്മങ്ങൾ സവിശേഷഫലദായകമാണ്. മഹാദേവനും പാർവതീ ദേവിക്കും തുല്യപ്രാധാന്യം നൽകി ഭജിക്കണം.

സൂര്യോദയത്തിനു മുന്നേ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തി അഞ്ച് തിരിയിട്ടു നിലവിളക്കു കൊളുത്തി പ്രാർഥിക്കുക. കിഴക്കോട്ടു തിരിഞ്ഞിരുന്നു ഗായത്രീ മന്ത്രം കുറഞ്ഞത് 12 തവണയെങ്കിലും ജപിക്കാവുന്നതാണ്. ഓം നമഃശിവായ , ഓം ഉമാമഹേശ്വരായ നമഃ , ഓം നമഃ ശിവായ ശിവായ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ ജപിക്കാം. ശിവ ക്ഷേത്ര ദർശനം നടത്തി കൂവളമാല , പാർവതീ ദേവിയെ സ്മരിച്ചു പിൻവിളക്കിൽ എണ്ണ എന്നിവ സമർപ്പിക്കുന്നത് നന്ന്. ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ ‘ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ’ എന്ന് ജപിക്കുന്നത് ഉത്തമമാണ്.

ലളിതാ സഹസ്രനാമം, ദേവീ മാഹാത്മ്യം, ശിവസഹസ്രനാമം, പഞ്ചാക്ഷരീ സ്തോത്രം, ഉമാമഹേശ്വര സ്തോത്രം എന്നിവ പാരായണം ചെയ്യുക. ദേവീ മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ അധ്യായത്തിലെ നാരായണീ സ്തുതി വെള്ളിയാഴ്ച ദിനങ്ങളിൽ ജപിക്കുന്നത് അത്യുത്തമമെന്നാണ് വിശ്വാസം. അതിനു സാധിക്കാത്തവർ നാരായണീ സ്തുതിയിലെ ‘ സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ’ എന്ന മന്ത്രം 36 തവണയോ 108 തവണയോ ഭജിക്കാം.

ഉമാമഹേശ്വര സ്തോത്രം

നമഃ ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ടവപുർദ്ധരാഭ്യാം

നഗേന്ദ്രകന്യാവൃഷകേതനാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം

നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം

നാരായണേനാർച്ചിതപാദുകാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം

വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം

വിഭൂതിപാടീരവിലേപനാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം

ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം

ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം പരമൗഷധാഭ്യാം

പഞ്ചാക്ഷരീപഞ്ചരരംജിതാഭ്യാം

പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാമതിസുംദരാഭ്യാം

അത്യന്തമാസക്തഹൃദംബുജാഭ്യാം

അശേഷലോകൈകഹിതംകരാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം കലിനാശനാഭ്യാം

കങ്കാളകല്യാണവപുർദ്ധരാഭ്യാം

കൈലാസശൈലസ്ഥിതദേവതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാമശുഭാപഹാഭ്യാം

അശേഷലോകൈകവിശേഷിതാഭ്യാം

അകുംഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം രഥവാഹനാഭ്യാം

രവീന്ദു വൈശ്വാനരലോചനാഭ്യാം

രാകാശശാങ്കകാഭമുഖാംബുജാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം

ജരാമൃതിഭ്യാം ച വിവർജ്ജിതാഭ്യാം

ജനാർദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം

ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം

ശോഭാവതീശാംതവതീശ്വരാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

നമഃ ശിവാഭ്യാം പശുപാലകാഭ്യാം

ജഗത്രയീരക്ഷണബദ്ധഹൃദ് ഭ്യാം

സമസ്തദേവാസുരപൂജിതാഭ്യാം

നമോ നമഃ ശങ്കരപാർവ്വതീഭ്യാം

സ്തോത്രം തൃസന്ധ്യം ശിവപാർവ്വതീഭ്യാം

ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ

സ സർവ്വസൗഭാഗ്യഫലാനി

ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

Advertisement