കട്ടിയുള്ള പുരികത്തിനും കൺപീലികൾക്കുമായി ഈ മിശ്രിതം പുരട്ടൂ… ഫലം ഉറപ്പ്

കാലാവസ്ഥയിലെ മാറ്റവും ഭക്ഷണശീലവുമെല്ലാം മുടി കൊഴിച്ചിലിന് മാത്രമല്ല, പുരികം കൊഴിയാനും കാരണമാകുന്നു. ഒരുപക്ഷേ മുടികൊഴിച്ചിലിനേക്കാള്‍ ഗുരുതര പ്രശ്‌നമാണ് പുരികം കൊഴിയുന്നതെന്നും പറയാം. മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിന് മാത്രമല്ല, ആകൃതിയിലും വ്യത്യാസം വരുന്നതിന് പുരികം കൊഴിയുന്നത് കാരണമാകാറുണ്ട്. മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിൽ പുരികങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.


കട്ടിയുള്ളതും കറുത്തതുമായ പുരികം എല്ലാവരുടേയും സ്വപ്നമാണ്. അതിനായി കറ്റാർവാഴ ജെൽ, ആവണക്കെണ്ണ വിറ്റാമിൻ ഇ ഓയിൽ എന്നിവ കൊണ്ടുണ്ടാക്കിയ മിശ്രിതം വളരെ ഫലപ്രദമാണ്.

ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാൻ അല്‍പം കറ്റാര്‍ വാഴ ജെല്‍ എടുക്കുക. പ്രകൃതിദത്ത ജെല്‍ ആണെങ്കില്‍ കൂടുതല്‍ നല്ലതാണ്. ഇതിലേയ്ക്ക് അല്‍പം ആവണക്കെണ്ണ ചേര്‍ത്തിളക്കണം. ലേശം വൈറ്റമിന്‍ ഇ ഓയില്‍ കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിയിളക്കണം. ഈ മിശ്രിതം കണ്‍പീലികളിലും പുരികത്തിലും പുരട്ടാം. കുറേ കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുന്നത് കണ്‍പീലികള്‍ കട്ടിയായി വളരാനും പുരികത്തിന് കറുപ്പ് നല്‍കാനും നല്ലതാണ്.

ബദാം ആവണക്കെണ്ണ മിക്സ് ബദാം ഒരു ചട്ടിയിലിട്ട് കറുക്കുന്നതുവരെ വറക്കുക. ഇത് നന്നായി പൊടിച്ച് ആവണക്കെണ്ണയുമായി ചേർത്ത് പുരികത്ത് പുരട്ടിയാൽ പുരികം നന്നായി കറക്കുവാനും കട്ടിയായി വളരാനും സഹായിക്കും



തേങ്ങാപ്പാൽ (Coconut Milk)
മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നത് പോലെ പുരികങ്ങൾക്കും വളരെ ഉപയോഗപ്രദമാണ് തേങ്ങാപ്പാൽ. ഇതിനായി ഒരു പഞ്ഞി എടുത്ത് അല്‍പം തേങ്ങാപ്പാലില്‍ മുക്കിയ ശേഷം പുരികത്തിനു മുകളിലായി വയ്ക്കുക. 10 മിനിറ്റ് ഇത് പുരട്ടി വച്ച ശേഷം കഴുകിക്കളയാം. ദിവസേന ഇങ്ങനെ ചെയ്താൽ പുരികം കൊഴിയുന്നതിൽ നിന്നും ശാശ്വത പരിഹാരം നേടാം.

മുട്ട (Egg)
മുട്ട കേശസംരക്ഷണത്തിന് മികച്ചതാണെന്ന് മിക്കയുള്ളവർക്കും അറിയാം. പുരികം കൊഴിയാതെ സംരക്ഷിക്കാനും ഇത് പ്രയോജനപ്പെടുത്താം.
മുട്ടയിലുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയാതെ സംരക്ഷിക്കുന്നു. മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക, അതിനു ശേഷം മുട്ടയിലെ മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മമുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള ഒരു പ്രോട്ടീൻ ചികിത്സ കൂടിയാണിത്..മുട്ട കഴിക്കുന്നതും പുരികത്തിൻ്റെ ആരോഗ്യത്തെ സഹായിക്കും.

കറ്റാര്‍ വാഴ (Aloe vera)
പുരികം വളരാൻ വളരെ പ്രയോജനപ്പെടുന്ന ആയുർവേദ പ്രതിവിധിയാണ് കറ്റാർ വാഴ. ഒരു കറ്റാർ ഇല എടുത്ത് കീറിയ ശേഷം വൃത്തിയുള്ള മസ്‌കാര ബ്രഷ് ഉപയോഗിച്ച് നീര് മുക്കിയെടുത്ത് നെറ്റിയിൽ പുരട്ടുക. 30 മിനിറ്റ് നേരം ഇത് പുരികത്തിൽ വയ്ക്കുക. അല്ലെങ്കിൽ രാത്രി മുഴുവൻ ഇവ പുരട്ടി വയ്ക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താൽ ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് പുരികങ്ങൾ വളരുന്നതായി കാണാം.
അതുമല്ലെങ്കിൽ കറ്റാര്‍ വാഴ നീര് ദിവസേന രാവിലേയും വൈകിട്ടും പുരികത്തിൽ മസാജ് ചെയ്യുക. ഇത് പുരികത്തില്‍ രണ്ട് ദിവസം അതിവേഗ മാറ്റം കൊണ്ടുവരുന്നതിന് സഹായിക്കും.

ഒലിവ് ഓയില്‍ (Olive Oil)
രോമവളര്‍ച്ചയെ സഹായിക്കുന്ന ഒലിവ് ഓയിലും പുരികം പുഷ്ടിപ്പെടുത്താൻ ഉപയോഗിക്കാം. ഇതിനായി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിക്കുക. പതിവായി ചെയ്താൽ പുരികത്തിന്റെ വളര്‍ച്ച ഉറപ്പാക്കാം.

ആവണക്കെണ്ണ (Castor Oil)
ദിവസവും ആവണക്കെണ്ണ പുരികത്തിൽ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. കട്ടിയുള്ളതും ഇരുണ്ടതുമായ പുരികങ്ങൾ ആഗ്രഹിക്കുന്നവർ രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ വിരലിൽ പുരട്ടി തേയ്ക്കുക. ഇത് അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്താൽ അഞ്ചോ ആറോ ആഴ്ചകൾക്കുള്ളിൽ ഫലം കാണാം.ആവണക്കെണ്ണയില്‍ ഉള്ള ഫോളിക്കിളുകള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിന് മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നത് നിയന്ത്രിക്കും.

സവാള നീര്
സവാള ചെറുതായി അരിഞ്ഞെടുത്ത ശേഷം ഒരു മിക്സിയിലിട്ട് നേർത്തതും കട്ടി കുറഞ്ഞതുമായ പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഈ പേസ്റ്റ് കൈകൊണ്ട് അമർത്തി പിഴിഞ്ഞ് ഇതിലെ നീര് മാത്രം വേർതിരിച്ചെടുക്കുക. ഒരു പഞ്ഞി ഉപയോഗിച്ച് ഇത് നിങ്ങളുടെ പുരികങ്ങളിൽ പുരട്ടുക. ഒരു മണിക്കൂർ കാത്തിരുന്ന ശേഷം നാരങ്ങ നീര് ചേർത്ത വെള്ളത്തിൽ ഒരു പഞ്ഞി മുക്കി പതിയെ തുടച്ചു മാറ്റുക. ഓരോ ദിവസവും ഇടവിട്ട് നിങ്ങളുടെ പുരികങ്ങളിൽ ഇത് പ്രയോഗിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലം ലഭ്യമായിത്തുടങ്ങും

വിറ്റാമിൻ ഇ ഓയിൽ
വിറ്റാമിൻ ഈ കാപ്സ്യൂൾ പൊട്ടിച്ച് അതിനുള്ളിലെ എണ്ണ പുറത്തെടുത്ത് പുരികങ്ങളിൽ നേരിട്ട് പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം ഒരു രാത്രി ഇത് നിങ്ങളുടെ പുരികത്തിൽ തുടരാൻ അനുവദിക്കുക. ദിവസവും ഉറങ്ങുന്നതിനുമുമ്പായി എല്ലാ രാത്രിയിലും ഇത് പ്രയോഗിക്കുക. :

പാൽ
ഒരു പഞ്ഞി പാലിൽ കുറച്ചുനേരം മുക്കിവയ്ക്കുക. ഇതുപയോഗിച്ച് നിങ്ങളുടെ പുരികങ്ങൾക്ക് മുകളിലായി മൃദുവായി മസാജ് ചെയ്യുക. 15 മിനിറ്റ് കാത്തിരുന്ന ശേഷം ശുദ്ധജലത്തിൽ ഇത് കഴുകുക. മികച്ച ഫലങ്ങൾക്കായി, ദിവസവും ഒരു തവണ എന്ന കണക്കിൽ ഇത് ശീലമാക്കുക.

ഉലുവ
കുറച്ച് ഉലുവ എടുത്ത് ഒരു രാത്രി മുഴുവൻ വെള്ളത്തിലിടുക. അതിരാവിലെ ഇത് മിക്സിയിലിട്ട് ഏറ്റവും നേർത്ത ഒരു പോസ്റ്റായി അരച്ചെടുക്കുക. ഈ പേസ്റ്റ് പുരികങ്ങളിൽ പുരട്ടിയ ശേഷം 30-45 മിനിറ്റ് നേരം കാത്തിരിക്കുക. അതിനു ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടു തവണ ഇത് പ്രയോഗിക്കാവുന്നതാണ്.

എള്ളെണ്ണ
ദിവസവും നിങ്ങളുടെ പുരികങ്ങളിൽ ഒരല്പം എള്ളെണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത് പുരികം വേഗത്തിൽ വളരാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുൻപായി ഇത് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ചണവിത്തിന്റെ എണ്ണ
ചണവിത്ത് എണ്ണ (flaxseed oil) ഒരു ചെറിയ ബ്രഷ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പുരികങ്ങളിൽ തേച്ചുപിടിപ്പിക്കുക. രാത്രി മുഴുവൻ കാത്തിരുന്ന ശേഷം അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. നല്ല ഫലം അതിവേഗത്തിൽ ലഭിക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്.

ചെമ്പരത്തി
രോമവളർച്ചയെ ഏറെ പരിപോഷിപ്പിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി പൂവിതളുകളോ ഇലകളോ നന്നായി ചതച്ചരച്ച് പുരികങ്ങളിൽ നേരിട്ട് പ്രയോഗിക്കുക. ഏകദേശം 30 മിനിറ്റിനു ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. മികച്ച ഫലങ്ങൾക്കായി ദിവസവും നിങ്ങളിത് ശീലമാക്കണം.


കറിവേപ്പില
കറിവേപ്പില ചതച്ചെടുത്ത ശേഷം ചെറുതായി ചൂടാക്കിയ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുതിർക്കുക. വെള്ളത്തിന്റെ ചൂട് ആരുന്നത് വരെ കാത്തിരിക്കാം. അതിനു ശേഷം ഇലകൾ അരിച്ചെടുത്ത് ഈ വെള്ളം പുരികങ്ങളിൽ തേക്കുക. അതിനു ശേഷം ഉറങ്ങാൻ കിടക്കാം. രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയുകയും ചെയ്യാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഉപയോഗിക്കുക. നല്ല ഫലം ദൃശ്യമാകും.

വെളിച്ചെണ്ണ (Coconut Oil)
വെളിച്ചെണ്ണ പുരികം വളരാനും നല്ല കട്ടിയുള്ള രോമമുണ്ടാകാനും സഹായിക്കുന്നു.അൽപം വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിക്കാം. രക്തയോട്ടം വർധിപ്പിക്കാനും പുരികം കൊഴിഞ്ഞ് പോകാതിരിക്കാനും നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ. രാത്രി കിടക്കുന്നതിന് മുമ്പ് പുരികത്തിൽ വെളിച്ചെണ്ണ പുരട്ടുക. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Advertisement