ജ്യോതിഷപ്രകാരം ഒരാളുടെ സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍, ഭാവി, പ്രണയം, സമ്പത്ത് തുടങ്ങിയവ പ്രവചിക്കാൻ  ജനിച്ച രാശി മുൻനിര്‍ത്തി പ്രവചിക്കാനാകും.ഓരേ രാശിയിൽ പെട്ട ആളുകൾക്ക് അവരുടെ ജനനസമയത്തിൻ്റെ അടിസ്ഥാനത്തിൽ ജാതക യോഗങ്ങൾക്ക് മാറ്റമുണ്ടാകാമെങ്കിലും ഇവരുടെ പൊതു സ്വഭാവം ഒന്നായിരിക്കും.ചില രാശിക്കാര്‍ സ്ത്രീകളെ വേഗത്തിൽ ആകര്‍ഷിക്കും.

മിഥുനം (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം)
ബുധനാണ് മിഥുനം രാശിക്കാരുടെ അധിപതി.ഈ രാശിക്കാര്‍ വിനയവും പാണ്ഡിത്യവും കൂടിയവരായിരിക്കും. ഇവരുടെ മേധാശക്തി , മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവ് എന്നിവ എടുത്തു പറയേണ്ടതാണ്. മിഥുനം വായു രാശിയായതിനാല്‍ നര്‍മ്മരസത്തോടെ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സംസാരിക്കാനുള്ള ഇവരുടെ കഴിവ് ഇവര്‍ക്ക് ആരാധകരെ നേടിക്കൊടുക്കും. ഇത് സ്ത്രീകളുടെ ആകർഷണത്തിനും കാരണമാകും.

ഇവര്‍ പറയുന്നതു കേട്ട് ചിരിക്കാന്‍ വേണ്ടിയോ, അല്ലെങ്കില്‍ ഇവരില്‍ നിന്നും അറിവ് കിട്ടുന്നതിനു വേണ്ടിയോ എപ്പോഴും ഇവരുടെ ചുറ്റിനും സ്‌നേഹിതരുടെയോ, ബന്ധുക്കളുടെയോ ആരാധകരുടെയോ വിദ്യാര്‍ത്ഥികളുടെയോ ഒരു പട തന്നെയുണ്ടാകും. സംഗീതം, ലളിതകലകള്‍ , എന്നിവയില്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ വലിയ പ്രാസംഗികരും സാഹിത്യകാരായും തിളങ്ങാറുണ്ട്. സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ബന്ധുക്കളെയും സ്നേഹിതരെയും സഹായിക്കുന്നതിലും ഇവര്‍ മുന്നിലാണ്. ഇഷ്ട വാക്കുകളെ മാത്രം സംസാരിക്കുന്ന ഇവര്‍ നല്ല കേള്‍വിക്കാരും, ദൈവഭക്തരും, കുടുംബസനേഹികളുമാണ്.

ജീവിതാവസാനം വരെ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇവര്‍ പല മേഖലകളിലും പാണ്ഡിത്യം നേടും. ലാഭേശ്ച കൂടാതെ ഉപകാരസ്മരണ വച്ചു പുലര്‍ത്തുന്ന ഇവര്‍ക്ക് ഭാഗ്യവും കൂടും. ലൈംഗിക കാര്യങ്ങളിലും ഇവര്‍ മിടുക്കരാണ്. വേറൊരു പ്രത്യേകത ഇവരുടെ ദാനശീലമാണ്.

വളരെ ചിന്തിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയാല്‍ പരാജയം സംഭവിക്കാറില്ല. പുതിയ കാര്യങ്ങളെ മനസ്സിലാക്കാനുള്ള ജിജ്ഞാസയും ഓര്‍മ്മശക്തിയും പ്രായോഗിക ബുദ്ധിയും സ്വന്തമായ അഭിപ്രായങ്ങളും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാനും ഇക്കൂട്ടര്‍ക്ക് കഴിവുണ്ട്.


വളരെപെട്ടെന്ന് തന്നെ ഇവ‍ര്‍ സ്ത്രീകളെ ആകര്‍ഷിക്കും. മിഥുനം രാശിക്കാരായ പുരുഷന്മാര്‍ പൊതുവേ സംസാര പ്രിയരും മൃദു സ്വഭാവം പ്രടിപ്പിക്കുന്നവരുമാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്നതിൽ ഈ രാശിക്കാര്‍ വളരെ പിന്നിലാണ്. ഏതൊരു സ്ത്രീയുടേയും മനസ്സറിയാൻ ശ്രമിക്കുമെന്നതും ഇവരിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാര്യമാണ്.


ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം )
ചിങ്ങം അഥവാ സിംഹം എന്ന പേരുതന്നെ ഈ രാശിക്കാരെ പറ്റി മനസിലാക്കിത്തരുന്നുണ്ട്. നല്ല കെട്ടുറപ്പുള്ള ശരീരമുള്ളവരായിരിക്കും ഇവർ. വിശാലമായ മാറിടവും ഇവരുടെ പ്രത്യേകതയാണ്. ആദര്‍ശ ധീരരും, കലാഭിരുചിയുള്ളവരുമായിരിക്കും. വളരെയധികം ആത്മവിശ്വാസം എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കുന്ന ഇവര്‍ക്കു നേതൃത്വ ഗുണം കൂടും.

ഏതൊരു ഗ്രൂപ്പില്‍ പോയാലും ഇവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. അന്യരുടെ ശ്രദ്ധ തന്നിലേക്കു ആകര്‍ഷിക്കാനും ഇവര്‍ക്കറിയാം.  മറ്റുള്ളവര്‍ക്ക് സാധിക്കാത്ത രീതിയില്‍ വളരെ വലുതായി ചിന്തിക്കയും, പ്രവര്‍ത്തിക്കുകയും, കീഴ് ജീവനക്കാര്‍ക്ക് മാതൃക കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഇവര്‍ക്ക് ആരാധകര്‍ ധാരാളമുണ്ടാകും.

സ്നേഹപൂര്‍വമുള്ള ഇവരുടെ പെരുമാറ്റം, കലാബോധം, സാഹിത്യം, സംഗീതം ഇവയോടുള്ള അടുപ്പം, പ്രേരണകള്‍ക്കു വഴങ്ങാത്ത പ്രകൃതം, മതവിശ്വാസം, പുരാണങ്ങളോടും, തത്വചിന്തകളോടുള്ള താല്പര്യം എന്നിവ എടുത്തു പറയേണ്ട സ്വഭാവങ്ങളാണ്. ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൽപിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍.

ഈ രാശിയിൽപെട്ട പുരുഷന്മാര്‍ വളരെ ലോല ഹൃദയരായിരിക്കും. ഇവരുടെ പ്രവൃത്തികളെ സ്ത്രീകൾ പ്രകീര്‍ത്തിക്കും. ഈ രാശിയിൽപെട്ട പുരുഷന്മാര്‍ ഉദാര മനസ്ക്കരും പെട്ടെന്ന് ക്ഷോഭിക്കുന്നവരുമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു.


ചിങ്ങം രാശിക്കാര്‍ വളരെ സ്‌നേഹമുള്ളവരും പങ്കാളിയെ അംഗീകരിക്കുന്നവരുമാണ്. ഇണ സുന്ദരി ആയിരിക്കണം, സമൂഹത്തില്‍ തന്റെ വിലയും നിലയും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നവരാകണം തുടങ്ങിയ മോഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവരാണ്.

അവര്‍ക്ക് കുടുംബത്തിന്റെ അന്തസ്സ് വളരെ പ്രധാനപ്പെട്ടതാണ്. അതിനു ചേര്‍ന്ന രീതിയില്‍ ഇണ പ്രവര്‍ത്തിക്കണം, കൂടാതെ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കണം തുടങ്ങിയവ ഭാര്യയുടെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നവയാണ് എന്നൊക്കെയുള്ള നിര്‍ബ്ബന്ധം ഇവർക്കുണ്ടാക്കും.

ഇണയുടെ സ്വകാര്യ കാര്യങ്ങളിലൊന്നും അനാവശ്യമായി പുരുഷന്‍ ഇടപെടുകയില്ല. കുലീനതയും അന്തസ്സുമുള്ള ഒരു ഭര്‍ത്താവിനെ  ചിങ്ങം രാശിക്കാരില്‍ കാണാന്‍ കഴിയും.

തുലാം (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ ഭാഗം)സൗന്ദര്യകാരകനായ ശുക്രന്റെ അധീനതയിലുള്ള രാശിയാണ് തുലാം. റോമന്‍കാര്‍ക്ക് കാമദേവതയായ വീനസ്സിനെ തന്നെയാണ് ഭാരതീയരും വിദേശിയരും ലൗകികജീവിതത്തിന്റെയും കളത്രം, കല, സംഗീതം, ലൈംഗീകസുഖം, വാഹനം, വീട്, മറ്റ് ആഡംബരങ്ങള്‍ എന്നിവയുടേയും കാരകനായി കരുതിപ്പോരുന്നത്.സൗന്ദര്യവാന്മാരായ ഇവരുടെ പ്രത്യേകത വട്ടമുഖവും, ചുറുചുറുക്കും കലകളോട്  താത്പര്യവുമുള്ള വരാണ് സൂക്ഷ്മജ്ഞാനതല്‍പ്പരത കാണിക്കുന്ന ഇവർ വ്യക്തികളേയും കര്യങ്ങളേയും വിശകലനംചെയ്തേ എന്തു തീരുമാനിക്കുകയുള്ളു. സമുദായത്തില്‍ കാണുന്ന തിന്മകള എതിര്‍ത്ത് പോരാടും. കുടുംബത്തേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്ന ഇവർ തങ്ങളെപറ്റി മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കിയെടുക്കുകയില്ല.

ഈ രാശിയിൽപെട്ടവർ പ്രമുഖരാവാനും ദീര്‍ഘദര്‍ശി എന്നപേര് സമ്പാദിക്കാനും സാദ്ധ്യതയുണ്ട്.ഈ രാശിയിൽപെട്ട പുരുഷന്മാര്‍ അസാമാന്യ കഴിവുകൾക്ക് ഉടമയായിരിക്കും. ഇത് വേഗത്തിൽ സ്ത്രീകളെ ആകര്‍ഷിക്കും. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ശൈലിയായിരിക്കും ജീവിതത്തിൽ ഇവര്‍ പിന്തുടരുന്നത്. പ്രണയ ബന്ധങ്ങളേയും ചുമതലകളേയും ഒരുപോലെ നയിക്കാൻ ഇവര്‍ക്ക് സാധിക്കും. നാണം കുണുങ്ങിയ സ്വഭാവം ഇവരിൽ കണ്ടുവരുന്ന മറ്റൊരു പ്രത്യേകതയാണ്.

തുലാംരാശിക്കാരായ പുരുഷന്മാരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സ്ത്രീകൾ ആഗ്രഹിക്കും.വളരെ സോഷ്യലായി ഇടപെടുന്ന ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. ഏതു പ്രശ്‌നങ്ങളില്‍ ഇടപട്ടൊലും അത് വളരെ നന്നായി പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിവാണ്.  പെട്ടെന്നു വികാരാധീനരാകുന്ന ഇവര്‍ പലപ്പോഴും സ്ത്രീകള്‍ക്ക് അടിമയാകുന്നു.

പ്രേമത്തിന്റെയും സ്‌നേഹത്തിന്റെയും കാരകനായ ശുക്രനാണ് തുലാം രാശി ഭരിക്കുന്നത്. അതിനാല്‍ തന്നെ സംസ്‌ക്കാര സമ്പന്നരായ തുലാം ജാതര്‍ ആഗ്രഹിക്കുന്നത്ജീവിതം ആവേശകരമാക്കാന്‍ കഴിയുന്ന ഒരു സുന്ദരിയെയാണ്. ഒരു ജീവിതപങ്കാളിയില്ലാത്ത ജീവിതത്തിന് വലിയ അര്‍ത്ഥമില്ലായെന്നു ധരിക്കുന്നവനാണ് ഇവര്‍.

മകരം (ഉത്രാടം അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി)
ഒറ്റ നോട്ടം കൊണ്ട് തന്നെ സ്ത്രീകളുടെ മനം കവരുന്നവരാണ് മകരം രാശിക്കാര്‍.ഏതു ചുറ്റു പാടുമായും ഒത്തുപോകുന്നവരാണ് മകരം നക്ഷത്രക്കാർ. മിതവ്യയ ശീലത്തിന് പദ്ധതിയിട്ടാലും അത് നടപ്പിൽ വരുത്താൻ ഈ രാശിക്കാർക്ക് ബുദ്ധിമുട്ടാകും. ശാസ്ത്രത്തിലും ചരിത്രത്തിലും താല്പര്യമുള്ളവരായിരിക്കും. അന്യരോട് കരുണയുള്ള ഇവരുടെ കോപത്തെ ഇളക്കിവിട്ടാല്‍ പകരംചെയ്യാതെ അടങ്ങിയിരിക്കുകയില്ല. എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇവർ ഇടപെടും.

ഈ രാശിയിൽപെട്ട പുരുഷന്മാര്‍ എപ്പോഴും ഊര്‍ജസ്വലരായിരിക്കും. ഈ കാരണം കൊണ്ട് തന്നെയാണ് മകരം രാശിയിൽപെട്ട പുരുഷന്മാരെ സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.പെട്ടെന്നു ആരുമായും അടുക്കാത്ത മകരം പുരുഷന്‍ വളരെ വിശ്വസ്തനായ പങ്കാളിയായിരിക്കും. അനാവശ്യമായി മറ്റുള്ളവരുടെ സ്വകാര്യതയില്‍ തലയിടുകയില്ല.

കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ വളരെ ഗൗരവത്തോടെ വലിയ ഒരു പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നതു പോലെ അത് പരിഹരിക്കാന്‍രംഗത്തിറങ്ങും. വലുതായി സ്‌നേഹം പ്രകടിപ്പിക്കുന്നവരല്ല ഇവര്‍.

പകരം ജീവിതപങ്കാളിക്ക് എല്ലാ രീതിയിലുമുള്ള സുരക്ഷിതത്വം പ്രതീക്ഷിക്കാം. പൊതുവേ അപകര്‍ഷതാ ബോധമുള്ള മകരം രാശിക്കാരെ അവര്‍ തന്നെ ഉണ്ടാക്കിയെടുത്ത മറയില്‍ നിന്നും ബുദ്ധിമുട്ടില്ലാതെ പുറത്തു കൊണ്ടു വരാന്‍ കഴിയുന്ന സ്ത്രീയെയാണ് അവര്‍ക്കാവശ്യം.