ഉറങ്ങിത്തന്നെ ശരീരഭാരം കുറയ്ക്കാം,അറിയാമോ ആ വിദ്യ

ശരീരഭാരവും ഉറക്കവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ഉറക്കവും നല്ല ആരോഗ്യവും കൃത്യമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കൂടുന്നത് അനേകം പ്രശ്നങ്ങളുടെ തുടക്കമാണ്. പൊണ്ണത്തടി ഒപ്പം വിളിച്ചുകൊണ്ടുവരുന്ന കുറേ അധികം രോഗങ്ങളുമുണ്ട്. എന്തായാലും നന്നായി ഉറങ്ങുന്നതുവഴി നല്ല ആരോഗ്യം നേടാമെന്നതിലുപരി ശരീരഭാഗം നിയന്ത്രിക്കുകയും ചെയ്യാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

നന്നായി ഉറങ്ങാനും ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്ന ചില വഴികൾ ഇതാ.

ദിവസവും വ്യായാമം ചെയ്യുക, ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, സുഖമായ ഉറക്കത്തിന് ധ്യാനം പോലുള്ള വിശ്രമ വിദ്യകൾ ഉപയോഗിക്കുക, ഉറങ്ങുന്നതിന് മുമ്പ് കഫീൻ ഒഴിവാക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക.

ദിവസവും കൃത്യസമയത്തു തന്നെ ഉറങ്ങാൻ ശ്രദ്ധിക്കുക,ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടർ, സെൽ ഫോൺ, ടെലിവിഷൻ എന്നിവ ഓഫാക്കുക.ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഉറപ്പായും നിങ്ങൾക്ക് സുഖമായി ഉറങ്ങാനും അതുവഴി ശരീര ഭാരം കുറയ്ക്കാനും സാധിക്കും.

Advertisement