ഓറഞ്ച് കേടാകാതിരിക്കാന്‍ ബ്രൗണ്‍ പേപ്പര്‍ ബാഗിലാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ മതി. ഇരുപത് ദിവസം വരെ കേടാകാതെ ഇരിക്കും.

വീട്ടില്‍ അതിഥികളെത്തുമ്പോള്‍ കുടിക്കാന്‍ നാരങ്ങാ വെള്ളം കൊടുക്കുന്നതില്‍ അല്‍പ്പം ഗ്രാമ്പൂ കൂടി ചേര്‍ത്ത് നോക്കൂ. മണവും രുചിയും കൂടും.

പപ്പടം ചീത്തയാകാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ് അരിയുടെയോ പയറുവര്‍ഗങ്ങളുടെയോ ഒപ്പം സൂക്ഷിച്ചാല്‍ മതി.

തക്കാളിയുടെ മുഖം താഴെയായി സൂക്ഷിച്ചാല്‍ പെട്ടെന്ന് കേടാകില്ല.

തേങ്ങതിരുമ്മിയതില്‍ അല്‍പ്പം ചൂട് വെള്ളം ചേര്‍ത്ത് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും കിട്ടും.