രാവിലെ കാച്ചി വയ്ക്കുന്ന പാല്‍ ഉച്ചയാകുമ്പോഴേക്കും പുളിക്കുന്നു എന്ന പരാതി സാധാരാണ വീട്ടമ്മമാര്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇനി ആ പരാതി വേണ്ട. അതിന് ഇതാ ഒരു ശാശ്വത പരിഹാരം പാലില്‍ നാല് നെന്‍മണികള്‍ ഇട്ടുവച്ചാല്‍ പിറ്റേദിവസം രാവിലെ ആയാലും പാലിന് രുചി വ്യത്യാസം ഉണ്ടാകില്ല.

മീന്‍ തൊലിപൊളിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? എങ്കില്‍ ഇതാ അതിനെ അല്‍പ്പനേരം ഫ്രീസറില്‍ വയ്ക്കൂ. പിന്നീട് ഉറച്ച ശേഷം തൊലി പെട്ടെന്ന് പൊളിച്ചെടുക്കാനാകും.

മുട്ട ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കണമെങ്കിലും മാര്‍ഗമുണ്ട്. കഴുകി നാരങ്ങാ വെള്ളമോ കടുകെണ്ണയോ നിറച്ച കണ്ടെയ്‌നറില്‍ സൂക്ഷിച്ചാല്‍ മതി.