ഉണക്കമീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം കുറച്ച് പേപ്പര്‍ കക്ഷണങ്ങള്‍ ഇട്ട് വച്ചാല്‍ അധികമുള്ള ഉപ്പ് കുറയും

മീനിന്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ കഷ്ണങ്ങളാക്കി മുറിച്ച ശേഷം നാരങ്ങാനീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ടശേഷം കഴുകിയെടുക്കുക.

അവല്‍ കുഴയ്ക്കുന്ന തേങ്ങയില്‍ ചെറുചൂടുള്ള പാല് ചേര്‍ത്താല്‍ രുചിയും മയവും കൂടും

ഉഴുന്ന് വട മാവില്‍ വെള്ളം അധികമായാല്‍ അവല്‍ പൊടിച്ചു ചേര്‍ത്ത ശേഷം വടയുണ്ടാക്കിയാല്‍ മതി.

സലാഡില്‍ വെള്ളം അധികമായാല്‍ മൂന്ന് കഷ്ണം ബ്രെഡ് ഇട്ട് വച്ചാല്‍ മതി, അധികമുള്ള വെള്ളം വലിച്ചെടുത്തോളും.

കറിക്ക് തേങ്ങ ചേര്‍ക്കാതെ കൊഴുപ്പ് കിട്ടാന്‍ ഉള്ളി അരച്ച് ചേര്‍ക്കുക,തക്കാളി ചൂട് വെള്ളത്തിലിട്ട് തൊലി കളഞ്ഞ് അരച്ച് ചേര്‍ക്കുക.

തൈരിന് ദുസ്വാദും ദുര്‍ഗന്ധവും ഉണ്ടാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ നാല് കഷണം തേങ്ങാപ്പൂള്‍ തൈരിലിട്ട് വച്ചാല്‍ മതി.