ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2021ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ്. കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒക്‌ടോബര്‍ 30 വരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.

ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റം വരുവാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 29 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം ഒക്‌ടോബര്‍ 28, നവംബര്‍ 1, 3 തീയതികളില്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 28, 29 തീയതികളില്‍ നടത്തുന്നതാണ്. ഇതില്‍ ഉള്‍പ്പെട്ട പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജിലെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 28 നും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 1 നും നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നവംബര്‍ 15 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ നവംബര്‍ 29 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) & ബി.എസ്‌സി. (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ നവംബര്‍ 1 വരെയും 150 രൂപ പിഴയോടെ നവംബര്‍ 5 വരെയും 400 രൂപ പിഴയോടെ നവംബര്‍ 9 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. പിഴകൂടാതെ ഒക്‌ടോബര്‍ 28 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെയും 400 രൂപ പിഴയോടെ നവംബര്‍ 2 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ ഇന്റഗ്രേറ്റഡ് ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി ഒക്‌ടോബര്‍ 27, 28, 29 തീയതികളില്‍ (ഇ.ജെ.ത – പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) മെയ് 2020 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.കക – രണ്ട്) സെക്ഷനില്‍ ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ. ഹിന്ദി, മ്യൂസിക്, രണ്ടാം വര്‍ഷ എം.എ.ഫിലോസഫി, അറബിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പരീക്ഷാര്‍ത്ഥികള്‍ പാളയം സര്‍വകലാശാല ഓഫീസിലെ (ഇ.ജി.ത – പത്ത്) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

വിദൂരവിദ്യാഭ്യാസം – സ്റ്റഡി മെറ്റീരിയല്‍സ് കൈപ്പറ്റാം

കേരളസര്‍വകലാശാലയുടെ മൂന്നും നാലും സെമസ്റ്റര്‍ പി.ജി. പ്രോഗ്രാമുകളുടെ 2019 അഡ്മിഷന്‍ സ്റ്റഡി മെറ്റീരിയലുകള്‍ ഒക്‌ടോബര്‍ 27, 28 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്റ് പബ്ലിക് സ്പീക്കിംഗ് കോഴ്‌സ്, യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 4 മാസം, കോഴ്‌സ്ഫീസ്: 5,000/-, അപേക്ഷാഫീസ്: 100/-, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ കോഴ്‌സ്, യോഗ്യത:പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, കോഴ്‌സ്ഫീസ്: 15,000/-, അപേക്ഷാഫീസ്: 100/-, ക്ലാസുകള്‍: തിങ്കള്‍ മുതല്‍ വെളളി വരെ (വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ).

പ്രസ്തുത കോഴ്‌സുകള്‍ക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്ക് സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 – 2302523

ബിരുദ പ്രവേശനം 2021 ഒന്നാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 1st സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഒക്ടോബര്‍ 26 മുതല്‍ 28 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 28 നുള്ളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്.

അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. ഒക്ടോബര്‍ 28 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (including T.C) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. അഡ്മിഷന്‍ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജൂണില്‍ നടത്തിയ എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ജനുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ. ഹിന്ദി (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 27 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ നവംബര്‍ 3 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പ് – സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2018 – 19 വര്‍ഷത്തെ വിവിധ ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യാതാലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഏതെങ്കിലും വിധത്തിലുളള പരാതികളുളളവര്‍ 2021 നവംബര്‍ 30 നകം പ്രിന്‍സിപ്പാള്‍ മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. നവംബര്‍ 30 നു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ടു മാത്രം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

സൗത്ത് സോണ്‍/ ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുള്ള 2017 – 18, 2018 – 19 & 2019 – 20 അദ്ധ്യയന വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്ടോബര്‍ 8 ന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വെച്ച് നടത്തി.

അന്നേ ദിവസം സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവര്‍ 2021 ഒക്ടോബര്‍ 25 നകം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. ഇനിയും സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റാന്‍ കഴിയാത്ത സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളവര്‍ നവംബര്‍ 7 നകം നിര്‍ബന്ധമായും ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇവ സഹിതം ജി.വി.രാജാ പവലിയനില്‍ സ്ഥിതിചെയ്യുന്ന ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡും, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, കായികതാരത്തിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ അഥവാ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തുയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, അധികാരപ്പെടുത്തിയ രേഖ എന്നിവ സമര്‍പ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്.

നിശ്ചിത തീയതിക്കുളളില്‍ കൈപ്പറ്റാത്ത സ്‌കോളര്‍ഷിപ്പ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്. അതിനുശേഷം കുട്ടികള്‍ക്ക് മേല്‍ സൂചിപ്പിച്ച കാലയളവില്‍ സ്‌കോളര്‍ഷിപ്പിന് യാതൊരുവിധ ക്ലെയിം ഉണ്ടായിരിക്കുന്നതല്ല.