ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം 2021 ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധപ്പെടുത്തി. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒക്‌ടോബര്‍ 27-ാം തീയതി 5 മണിവരെ സമയം ഉണ്ടായിരിക്കും.

മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്.

പരീക്ഷാഫലം കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍), നാലാം വര്‍ഷ ബി.എഫ്.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.എഫ്.എ. പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും, എം.എഫ്.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബര്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ ഒക്‌ടോബര്‍ 26 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ – പുതുക്കിയ ടൈംടേബിള്‍
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 മേയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – സി.ആര്‍. ബി.കോം. കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 27, 28, 29 തീയതികളില്‍ നടത്തുന്നതാണ്.

പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഫെബ്രുവരി 2021 (2013 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13607 – മൈക്രോപ്രൊസസര്‍ ലാബ്, 13608 – സോഫ്റ്റ്‌വെയര്‍ ലാബ്, 13609 – സിസ്റ്റംസ് ആന്റ് കണ്‍ട്രോള്‍ ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ഒക്‌ടോബര്‍ 27, 26, 25 തീയതികളില്‍ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും, മെക്കനിക്കല്‍ സ്ട്രീം – ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13608 – ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ലാബിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്‌ടോബര്‍ 25 ന് പാപ്പനംകോട് എസ്.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ചും നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. ഡിഗ്രി സ്‌പെഷ്യല്‍ പരീക്ഷ നവംബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവാ വോസി
കേരളസര്‍വകലാശാല ഒക്‌ടോബര്‍ 23 ന് കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ. – 315) പ്രോഗ്രാമിന്റെ വൈവാ വോസി പരീക്ഷ ഒക്‌ടോബര്‍ 25 ലെ ബാച്ചിനൊപ്പം നടത്തുന്നതാണ്.

പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 30 വരെയും 150 രൂപ പിഴയോടെ നവംബര്‍ 3 വരെയും 400 രൂപ പിഴയോടെ നവംബര്‍ 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018 & 2017 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ 2 വരെയും 400 രൂപ പിഴയോടെ നവംബര്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.വോക്., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ. സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ 2 വരെയും 400 രൂപ പിഴയോടെ നവംബര്‍ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മെറിറ്റ് സ്‌കോളര്‍ഷിപ്പ് 2020 – 21 അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ 2020 – 21 വര്‍ഷയത്തെ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍വകലാശാലയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ (ഓട്ടോണമസ് കോളേജുകള്‍ ഒഴികെ) കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ 2020 – 21 വര്‍ഷം വിവിധ ബിരുദ/ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും (ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.ടെക്./എല്‍.എല്‍.ബി./എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.സി.ജെ./എം.ബി.എ./എം.എഡ്./എല്‍.എല്‍.എം./എം.എ.ജര്‍മന്‍/എം.എ.റഷ്യന്‍/എം.ടെക്.) പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും, യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് (അപേക്ഷഫോം, സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള നിയമാവലി) സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.