പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി തുടരും; വിഎച്ച്എസ്എസ് സ്കൂളുകൾ ആഴ്ചയിൽ 5 ദിവസമാക്കി

തിരുവനന്തപുരം∙ സംസ്ഥാനത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ (വിഎച്ച്എസ്എസ്) പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമായി കുറച്ചു.

നിലവിൽ ആറു ദിവസം ക്ലാസ് ഉള്ളത് വിഎച്ച്എസ്ഇക്കു മാത്രമായിരുന്നു. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി തന്നെ തുടരും.

ടൈംടേബിൾ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

Advertisement