കൊച്ചി: എംഡിആര്‍ടി യോഗ്യത നേടിയ 1496 അഡ്വൈസര്‍മാരുടെ രജിസ്ട്രേഷനുമായി ടാറ്റാ എഐഎ ലൈഫ് ഈ രംഗത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86.53 ശതമാനം വളര്‍ച്ച നേടി. ഇതോടെ ഇന്ത്യയിലെ ലൈഫ് ഇന്‍ഷൂറന്‍സ് മേഖലയില്‍ എംഡിആര്‍ടി യോഗ്യത നേടിയ ഏറ്റവും കൂടുതല്‍ അഡ്വൈസര്‍മാരുടെ രജിസ്ട്രേഷനുള്ള സ്ഥാപനമായി കമ്പനി മാറുകയും ചെയ്തു.

70 രാജ്യങ്ങളില്‍ നിന്നായി 500-ലധികം കമ്പനികളില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊഫഷണലുകളുടെ ആഗോള, സ്വതന്ത്ര സംഘടനയാണ് എംഡിആര്‍ടി (മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍). ലൈഫ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് വ്യവസായത്തിലെ മികവിന്‍റെ മാനദണ്ഡമായി എംഡിആര്‍ടി അംഗത്വം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ടാറ്റാ എഐഎ ലൈഫിന്‍റെ എംഡിആര്‍ടി ഏജന്‍റുമാരില്‍ 46 ശതമാനം വരുന്ന 689 പേര്‍ വനിതകളാണ്. ലോകത്തെ ഏറ്റവും വലിയ പത്ത് എംഡിആര്‍ടി കമ്പനികളില്‍ ഒന്‍പതാം സ്ഥാനവും കമ്പനിക്കുണ്ട്.

അറിവുള്ള ഏജന്‍റുമാരുടേയും അഡ്വൈസര്‍മാരുടേയും ശക്തിയോടെ തങ്ങള്‍ക്ക് ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാവുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീന്‍ തഹില്യാനി പറഞ്ഞു.

ശരിയായ വ്യക്തികള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഏജന്‍സി ഓഫിസര്‍ അമിത് ദാവെ പറഞ്ഞു. തങ്ങളുടെ ഏജന്‍സി നിരയുടെ ക്രിയാത്മക മാറ്റങ്ങളാണ് ഈ നേട്ടം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here