കേരളത്തിൽ ആദ്യത്തെ മൾട്ടി ബ്രാൻഡ് ഇവി അനുഭവ സ്റ്റോറുമായി ബിലൈവ്; 2023ാടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നൂറിലധികം ഇവി സ്റ്റോറുകളും തുറക്കും

Advertisement

കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന മൾട്ടിബ്രാൻഡ് ഇവി പ്ലാറ്റ്ഫോമായ ബിലൈവ് കേരളത്തിലെ ആദ്യ ഇവി അനുഭവ സ്റ്റോർ കൊച്ചിയിൽ തുറക്കുന്നു.

കൊച്ചിയിലെ വൈറ്റിലയിൽ തുറക്കുന്ന ബിലൈവ് ഇവി അനുഭവ സ്റ്റോറിൽ വ്യക്തിപരമായ മൊബിലിറ്റിക്കും ബിസിനസുകൾക്കുമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുണ്ടാകും. സുസ്ഥിരമായ മൊബിലിറ്റി പ്രോൽസാഹിപ്പിക്കുകയാണ് സ്റ്റോറിലൂടെ ബിലൈവ് ലക്ഷ്യമിടുന്നത്. അതിനായി ഇന്ത്യൻ നിർമിതതമായ ബഹുമുഖ ബ്രാൻഡുകളുടെ ഇലക്‌ട്രിക് ടൂ-വീലറുകൾ (ഇ2ഡബ്ല്യുഎസ്), ഇലക്‌ട്രിക് സൈക്കിളുകൾ(ഇ-ബൈക്ക്സ്), ഇലക്‌ട്രിക് ഡെലിവറി വാഹനങ്ങൾ തുടങ്ങിയവ സ്റ്റോറിലുണ്ടാകും. പെട്ടെന്ന് സർവീസ് നടത്താവുന്ന ഇൻ-ഹൗസ് സർവീസ് കിയോസ്‌ക്, ബാറ്ററി മാറ്റ സൗകര്യം, ഇവി ചാർജിങ് സൗകര്യം തുടങ്ങിയവയും പുതിയ സ്റ്റോറിലുണ്ടാകും.

സ്റ്റോറിലൂടെ ഇ2ഡബ്ല്യുവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ബിലൈവ്. കൈനറ്റിക് ഗ്രീൻ, ബാറ്റ്‌ആർഇ, എൽഎംഎൽ-ഡിറ്റെൽ, ടെക്കോ ഇലക്‌ട്ര, ജെമോപായ്, ഇ-മോട്ടോറാഡ്, ഹീറോ ലെക്‌ട്രോ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. ചാർജിങിന് പരിഹാരം, ശരിയായ ഇവി തെരഞ്ഞെടുക്കുന്നതിന് വിദഗ്ധരുടെ മാർഗനിർദേശം, പോസ്റ്റ് സെയിൽസ് സർവീസ് പാക്കേജ് തുടങ്ങിയവയും ലഭ്യമാകും. ബിസിനസുകൾക്കുള്ള ഇവി ശ്രേണിയും സ്റ്റോറിലുണ്ട്. ഉദാഹരണത്തിന്, ഇ-കൊമേഴ്സ് കമ്പനികൾക്കും ഭക്ഷണ വിതരണ കമ്പനികൾക്കുമുള്ള ഡെലിവറി വാഹനങ്ങൾ തുടങ്ങിയവ. ബിലൈവ് സ്റ്റോറുകൾ ഓൺലൈനായും ഭൗതികമായും ഉപഭോക്താക്കൾക്ക് ഇവി അനുഭവം പകരുന്നു. വാങ്ങുന്നതിന് മുമ്പ് എല്ലാം മനസിലാക്കാൻ അവസരം ഒരുക്കുന്നു.

മൾട്ടി ബ്രാൻഡ് ഇവി റീട്ടെയിൽ ആശയത്തിന്റെ അവതരണത്തോടെ ബിലൈവ് ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടുകയാണെന്നും ബോധവൽക്കരണം, ലഭ്യത, ഇവികളുടെ താങ്ങാവുന്ന വില എന്നിവ ഇലക്‌ട്രിക്കിലേക്ക് മാറുന്ന ഉപഭോക്താക്കൾക്കായി ഒരുക്കുകയാണ് ലക്ഷ്യമിട്ടതെന്നും ബിലൈവ് പ്ലാറ്റ്ഫോമിലൂടെ ഇന്ത്യൻ ഉപഭോക്താക്കളെ ബഹുമുഖ ബ്രാൻഡുകളിലേക്ക് കണക്റ്റ് ചെയ്യുന്നു, ഉപഭോക്താക്കൾക്ക് ആവശ്യമുള്ളതെല്ലാം ഒരു ഷോപ്പിൽ ലഭ്യമാക്കുന്നുവെന്നും ബിലൈവ് സ്റ്റോറുകൾ അധികം താമസിയാതെ 100ലധികം സ്ഥലങ്ങളിൽ കൂടിയെത്തുമെന്നും ഉപഭോക്താക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഇവികൾ തെരഞ്ഞെടുക്കാൻ ഇത് ഉപകാരപ്പെടുമെന്നും ബിലൈവ് സഹ-സ്ഥാപകൻ സമർത്ഥ് ഖോൽകർ പറഞ്ഞു.

കൊച്ചിയിൽ സ്റ്റോർ സ്ഥാപിക്കുന്നതോടെ ബിലൈവ് ഉപഭോക്താക്കളെ ക്ലീൻ ടെക്കിലേക്ക് അടുപ്പിക്കുകയാണ്. അതുവഴി കാർബൺ പുറം തള്ളൽ കുറയ്ക്കുക എന്ന ആഗോള കാഴ്ചപ്പാടിനോട് ചേരുന്നു. സ്റ്റോർ ഉപഭോക്താക്കൾക്ക് ഇവി അനുഭവം മാത്രമല്ല പകരുന്നത്, അതോടൊപ്പം വിപുലമായ ബ്രാൻഡുകളിൽ നിന്നും രൂപകൽപ്പനകളിൽ നിന്നും ഇഷ്ടപ്പെട്ട വാഹനം സൗകര്യപ്രദമായി തെരഞ്ഞെടുക്കാനും അവസരം ഒരുക്കുന്നു. റോഡ്സൈഡ് അസിസ്റ്റൻസ്, ഫിനാൻസ്, സർവീസ് പാക്കേജ്, ഇ-മൊബിലിറ്റി സ്പെയർ പാർട്ട്സ് തുടങ്ങിയവ ഉൾപ്പടെ വിൽപ്പനാനന്തര സേവനങ്ങളും സ്റ്റോറിൽ ലഭ്യമാണ്.

ബിലൈവിൽ തങ്ങൾ ബിസിനസുകൾ വളരെ വേഗം ഇവിയിലേക്ക് മാറുന്നത് കാണുന്നുവെന്നും ബിസിനസ് ഉടമകളെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോൽസാഹിപ്പിക്കുന്നുമെന്നും അതുവഴി ഇന്ധന ചെലവ് കുറച്ച്‌ പ്രോഫിറ്റ് വർധിപ്പിക്കാമെന്ന് മനസിലാക്കികൊടുക്കുമെന്നും ബിലൈവ് സഹ-സ്ഥാപകൻ സന്ദീപ് മുഖർജീ പറഞ്ഞു. ഡെലിവറിക്കും ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കും അനുയോജ്യമായ കസ്റ്റമൈസ്ഡ് വാഹനങ്ങൾ, ലളിതമായ ഫിനാൻസ് സൗകര്യങ്ങൾ, ലീസ് മോഡലുകൾ, ടെക് ബാക്കൻഡ് തുടങ്ങി ഇവി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു കൂട്ടം തന്നെ ബിലൈവിലുണ്ടെന്നും ഇന്ത്യയിൽ സുസ്ഥിര മൊബിലിറ്റിക്ക് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ബിലൈവ് അതിരുകൾ നീക്കുകയാണെന്നും മുഖർജീ കൂട്ടിചേർത്തു.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്കു കുഴപ്പങ്ങളുണ്ടാക്കുന്ന ഈ കാലത്ത് ഇലക്‌ട്രിക് വാഹനങ്ങളിൽ മാത്രമല്ല, ഭാവിയുടെ അനിവാര്യതയിൽ കൂടി തങ്ങൾ വിശ്വസിക്കുന്നുവെന്നും ബിലൈവുമായി സഹകരിക്കുന്നതിലൂടെ കൊച്ചിക്കാർക്ക് ഇഷ്ടപ്പെട്ട ഇലക്‌ട്രിക് ടൂ-വീലർ അവരുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുസരിച്ച്‌ തെരഞ്ഞെടുക്കാനുള്ള സമ്ബൂർണ ഇലക്‌ട്രിക് ടൂ-വീലർ പിറ്റ്സ്റ്റോപ്പ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബിലൈവ് സ്റ്റോർ പാർട്നറായ ഇവി ലോജിക്സ് സൊല്യൂഷൻസ് എൽഎൽപിയുടെ ദേവി ഹരി പറഞ്ഞു.

ക്ലീൻ മൊബിലിറ്റിയെ കുറിച്ച്‌ കാര്യമായ അറിവോ അവസരമോ ഇല്ലാത്ത ചെറു നഗരങ്ങളിലേക്ക് ഇവി അനുഭവം എത്തിക്കുന്നതിലാണ് വേഗമേറിയ ഡിജിറ്റൽ സ്റ്റാർട്ട്‌അപ്പ് ശ്രദ്ധിക്കുന്നത്. സുസ്ഥിര മൊബിലിറ്റിക്കും ഇവിയിലേക്കുള്ള മാറ്റം വേഗമാക്കുന്നതിനും ഫ്രാഞ്ചൈസി മോഡൽ സഹകാരികളെ തേടുന്നുണ്ട് ബിലൈവ്.

Advertisement