ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ (South Korean Automakers) കിയ (Kia) ഇന്ത്യൻ വിപണിയിലെ ചില മോഡലുകളുടെ വില പരിഷ്‌കരിച്ചു.

എസ്‌യുവികളായ സോണറ്റ് (Sonet), സെൽറ്റോസ് (Seltos) എന്നിവയുടെയും പ്രീമിയം എംപിവി മോഡൽ കാർണിവലിന്റെയും (Carnival) വിലയാണ് വർധിപ്പിച്ചത്. മോഡലും അതിന്റെ വേരിയന്റും അനുസരിച്ച്‌ 4,000 രൂപ മുതൽ 54,000 രൂപ വരെയാണ് വർധന. മറ്റൊരു എസ്‌യുവി മോഡലായ കാരെൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കിയ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് വില വർദ്ധനവ്. കാർണിവൽ വേരിയന്റിനാണ് ഏറ്റവും കൂടുതൽ വില വർധിപ്പിച്ചത്. കുറഞ്ഞത് 50,000 രൂപയുടെ വർദ്ധനവാണ് ഈ മോഡലിന് ബാധകമാവുക. കിയയുടെ കാറുകളുടെ പരിഷ്‌ക്കരിച്ച വില അറിയാം.

കിയ കാർണിവൽ (Kia Carnival)

കിയ കാർണിവൽ പ്രസ്റ്റീജ് 7 സീറ്റർ, പ്രസ്റ്റീജ് 6 സീറ്റർ മോഡലുകൾക്ക് 54,000 രൂപ വില വർധിപ്പിച്ചു. അതേസമയം പ്രീമിയം എംപിവിയുടെ നിലവിലുള്ള മറ്റെല്ലാ മോഡലുകൾക്കും 50,000 രൂപയാണ് വർദ്ധിപ്പിച്ചത്. വില പരിഷ്‌ക്കരണത്തോടെ കിയ കാർണിവലിന്റെ പ്രാരംഭ വില 24.95 ലക്ഷം രൂപയായി ഉയർന്നു. ഇതിന്റെ ടോപ്പ് വേരിയന്റിന്റെ വില 33.99 ലക്ഷം രൂപ വരെയായി വർധിക്കും.

കിയ സെൽറ്റോസ് (Kia Seltos)

1.5 ലിറ്റർ പെട്രോൾ എച്ച്‌ടിഇ വേരിയന്റൊഴികെ എല്ലാ സെൽറ്റോസ് മോഡലുകളുടെയും വിലയിൽ കുറഞ്ഞത് 9,000 രൂപയുടെ വർധനവാണ് ഉണ്ടാവുക. 1.5 ലിറ്റർ ഡീസൽ മോഡൽ എക്‌സ് ലൈൻ വേരിയന്റിന് 9,000 രൂപയും, 1.5 ലിറ്റർ പെട്രോൾ മോഡൽ എച്ച്‌ടികെ വേരിയന്റായ ജിടിഎക്‌സ്+ഡിസിടി, 1.4 ലിറ്റർ ടർബോ പെട്രോൾ മോഡൽ ഡ്യുവൽ ടോൺ വേരിയന്റായ ജിടിഎക്‌സ്+ ഡിസിറ്റി എന്നീ മോഡലുകൾക്ക് 11,000 രൂപയും വർദ്ധിപ്പിച്ചു. മറ്റെല്ലാ മോഡലുകൾക്കും 10,000 രൂപ വർധിപ്പിച്ചിട്ടുണ്ട്.

കിയ സോണറ്റ് (Kia Sonet)

1 ലിറ്റർ ടർബോ-പെട്രോൾ ഐഎംടി എച്ച്‌ടികെ+, 1 ലിറ്റർ ടർബോ-പെട്രോൾ ഡിസിടി എന്നിവയുൾപ്പെടെ സോനെറ്റിന്റെ അഞ്ച് വേരിയന്റുകളുടെ വില പരിഷ്‌കരിച്ചിട്ടില്ല. 1 ലിറ്റർ ടർബോ പെട്രോൾ ഐഎംടിയുടെ എച്ച്‌ടിഎക്‌സ് +, എച്ച്‌ടിഎക്‌സ്+ ഡ്യുവൽ ടോൺ വേരിയന്റുകൾ, 1.2 ലിറ്റർ പെട്രോൾ മോഡലിന്റെ എച്ച്‌ടികെ+ വേരിയന്റുകൾ എന്നിവയ്ക്ക് 4,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 1 ലിറ്റർ ടർബോ-പെട്രോൾ ഐഎംടി മോഡലിന്റെ എച്ച്‌ടികെ, എച്ച്‌ടികെ വാർഷിക പതിപ്പുകൾക്ക് 10,000 രൂപയും കിയ സോണറ്റിന്റെ മറ്റെല്ലാ പെട്രോൾ മോഡലുകൾക്കും 6,000 രൂപയും വർദ്ധിക്കും.

  • Petrol Diesel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാം

ഡീസൽ മോഡലുകളിൽ, എച്ച്‌ടിഇ എംടി, എച്ച്‌ടികെ എംടി വേരിയന്റുകൾക്ക് 10,000 രൂപയുടെ വില വർദ്ധനവ് ഉണ്ടായി. അതേസമയം ഡിടിഎക്‌സ്+എടി, ജിടിഎക്‌സ് എടി+ ഡ്യുവൽ ടോണുകളുടെ വില 14,000 രൂപ വർധിപ്പിച്ചു. കിയ സോണറ്റിന്റെ മറ്റെല്ലാ ഡീസൽ മോഡലുകളുടെയും വില 20,000 രൂപ കൂട്ടി.

അതേസമയം, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലായ കിയ കാരൻസിന്റെ ബുക്കിംഗ് ജനുവരി 14 മുതൽ ആരംഭിക്കും.