മഹാസംഭവമാകുകയാണ് മഹീന്ദ്ര, ഫോര്‍ഡ് പോലെയുള്ള കമ്പനികള്‍ പെട്ടിയെടുത്തിറങ്ങുമ്പോള്‍ മഹീന്ദ്രയുടെ എക്സ്.യു.വി. 700 ന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ച് 57മിനിറ്റില്‍ 25000 ബുക്കിംങ്. വെറൈറ്റികളുമായി ഇന്ത്യന്‍ നിരത്തില്‍ അലയുന്ന വിദേശികാറുകാര്‍ക്ക് വട്ടായില്ലെങ്കിലല്ലേ അതിശയമുള്ളൂ. അതാണ് മഹീന്ദ്ര.
മഹീന്ദ്ര എക്സ്.യു.വി. 700 ബുക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ബുക്കുചെയ്യുന്ന 25,000 വാഹനങ്ങള്‍ക്ക് പ്രത്യേകം ഓഫറില്‍ ലഭിക്കുമെന്ന് മഹീന്ദ്ര അവതരണ വേളയില്‍ അറിയിച്ചിരുന്നത്.

പെട്രോള്‍ മോഡലുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയായിരുന്നു പ്രാരംഭ വില. ബുക്കിങ്ങ് വര്‍ദ്ധിച്ചതോടെ ഈ വാഹനത്തിന്റെ വിലയും മഹീന്ദ്ര പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

രണ്ട് മോഡലുകള്‍ക്കും 50,000 രൂപ വരെ വില ഉയര്‍ത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പുതുക്കിയ വില അനുസരിച്ച് പെട്രോള്‍ എന്‍ജിനിലെ അടിസ്ഥാന വേരിയന്റായ എം.എക്സിന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 21.29 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദമായ എ.എക്സ്7 ലക്ഷ്വറിയുടെ എക്സ്ഷോറും വില. 12.99 ലക്ഷം രൂപയിലാണ് എം.എക്സ്. ഡീസലിന്റെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ എ.എക്സ്7 ലക്ഷ്വറി ഓള്‍ വീല്‍ ഡ്രൈവ് മോഡല്‍ 22.89 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. ഈ വാഹനത്തിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ്.

4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്.യു.വി. 700-ന്റെ സൗകര്യങ്ങള്‍. പനോരമിക് സണ്‍റൂഫ്, മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്,

ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് എക്സ്.യു.വി.700-ന്റെ ഉള്ളിലിരിപ്പ്, എന്തുണ്ട് എന്നല്ല, എന്തില്ല എന്നുമാത്രമേ നോക്കാനുള്ളൂ.