പെട്രോള്‍ എഞ്ചിനുകള്‍ക്ക് പ്രിയമേറുന്നു; കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകളുമായി മാരുതി സുസുക്കിയടക്കമുള്ള വാഹനനിര്‍മ്മാതാക്കള്‍

മാരുതി സുസുക്കി കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകള്‍ അവതരിപ്പി്കകുന്നു. പുത്തന്‍ എസ് യുവിയില്‍ 1200 കിലോമീറ്റര്‍ സഞ്ചരിക്കാനാകും വിധം പെട്രോള്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്.

പുത്തന്‍ ഗ്രാന്‍ഡ് വിതാര പ്രീമിയം എസ് യുവിയ്ക്കാണ് ഈ പ്രത്യേകത. ഡീസലിന് പകരക്കാരനാകാന്‍ കഴിയുന്ന വിധം കാര്യക്ഷമമായ എഞ്ചിനുകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു കമ്പനി രണ്ട് പതിറ്റാണ്ടായി. മാരുതി മാത്രമല്ല മറ്റ് പല കമ്പനികളും ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി വരികയാണ്.

പരമ്പരാഗത വാഹനങ്ങളില്‍ പെട്രോളിനെ അപേക്ഷിച്ച് പതിനഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ കുറച്ച് ഉപഭോഗമേ ഡീസലിന് വേണ്ടി വരുമായിരുന്നുള്ളൂ. അത് കൊണ്ടാണ് ഡീസല്‍ എഞ്ചിനുകളോട് ആളുകള്‍ക്ക് പ്രിയമേറിയിരുന്നത്. കൂടുതല്‍ ഉപയോഗമുള്ള വാഹനങ്ങള്‍ക്കായി ആളുകള്‍ ഡീസല്‍ എഞ്ചിന്‍ ധാരാളമായി തെരഞ്ഞെടുക്കാന്‍ തുടങ്ങി.

എന്നാല്‍ ആളുകളുടെ ഈ പ്രിയം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കാരണം ഡീസല്‍ എഞ്ചിന് ഇപ്പോള്‍ ചെലവേറുന്നതായാണ് കണ്ട് വരുന്നത്. ഇതിന്റെ സര്‍വീസിംഗ്, മെയിന്റനന്‍സ് ചെലവുകള്‍ വളരെ കൂടുതലാണ്. ഇതിന് പുറമെ സര്‍ക്കാര്‍ ബിഎസ്6 നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ ഡീസല്‍ എഞ്ചിനോടുള്ള ഭ്രമത്തിലും കുറവുണ്ടായി.

മാരുതിയുടെ പുതിയ ഡ്യുവല്‍ ജെറ്റ് സാങ്കേതികത തടസമില്ലാത്ത ഇന്ധന പ്രവാഹത്തിനും നന്നായി ഇന്ധനം കത്തുന്നതിനും മറ്റും സഹായകമാകുന്നു. നമ്മുടെ നാട്ടിലെ റോഡുകളിലൂടെ വണ്ടി ഓടിക്കാനും ഇത് ഏറെ സഹായകമാണ്. മാരുതിയുടെ ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍ പരീക്ഷണങ്ങള്‍ കെ സീരിസിലും സി സീരിസിലും പരീക്ഷിച്ചിട്ടുണ്ട്. അതായത് പുതിയ സെലേറിയോ, ബലേനോ, സ്വിഫ്റ്റ്, ബ്രെസ, എസ് ക്രോസ് തുടങ്ങിയവയില്‍ ഈ സാങ്കേതികതയാണ് ഉപയോഗിച്ചിട്ടുള്ളത്. ഉയര്‍ന്ന മൈലേജും ഇതിലൂടെ ലഭ്യമാണ്.

Advertisement